23
May 2025
Sat
23 May 2025 Sat
Umer Faizy Mukkam

കോഴിക്കോട്: വഖഫ് ഭൂമി കൈയേറ്റത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പലയിടത്തും വഖഫ് സ്വത്തുക്കള്‍ കൈയേറിയിട്ടുണ്ടെന്നും തളിപ്പറമ്പ് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളേജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്. ഇതൊക്കെ മൂടിവയ്ക്കാനാണോ രാഷ്ട്രീയ നേതാക്കള്‍ അരമന കയറി നടക്കുന്നത്. സമസ്ത പറയുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ക്ക് കൊള്ളുന്നുണ്ടാവും. അതിന് ഞങ്ങള്‍ ഉത്തരവാദിയല്ല. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളേജ് പറയുന്നു. അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. വഖഫ് ഭൂമിയല്ലെന്ന നിലപാട് ഫാറൂഖ് കോളേജ് തിരുത്തണം. തെറ്റുപറ്റിയാല്‍ സമ്മതിക്കണം അതിന് തയ്യാറാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടും.

ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെയുണ്ടായ മരണങ്ങള്‍ക്ക് തീപ്പിടിത്തവുമായി ബന്ധമില്ലെന്ന് സൂപ്രണ്ട്

പരിഹാരം സര്‍ക്കാരുമായി ആലോചിക്കണം. ഫാറൂഖ് കോളേജ് നടത്താന്‍ കമ്മിറ്റി യോഗ്യരല്ല. വഖഫ് വിറ്റ് മുടിച്ചവര്‍ക്ക് യോഗ്യതയില്ല. വിറ്റതാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. മുനമ്പത്തുള്ളവരെ റോഡിലേക്ക് ഇറക്കിവിടരുത്. നഷ്ടപരിഹാരം നല്‍കി പരിഹരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അവിടെ പാവപ്പെട്ട കുറേ കുടിയേറ്റക്കാരുണ്ട്. പൈസ കൊടുത്തു വാങ്ങിയവരും അല്ലാത്തവരുമുണ്ട്. ഇതിനു പുറമെ നിരവധി റിസോര്‍ട്ടുകാരുമുണ്ട്. അവിടെ 60ഓളം റിസോര്‍ട്ടുകാരുണ്ട്. അവരാണു നാട്ടുകാരെ സമരത്തിന് ഇറക്കിയത്.

രാഷ്ട്രീയക്കാര്‍ അവിടെ പോയി എന്തെങ്കിലും പറഞ്ഞാല്‍ കുറേ വോട്ട് കിട്ടും. അതിനു വേണ്ടി കണ്ണീരൊലിപ്പിക്കുകയാണ് അവര്‍. കോളജ് കമ്മിറ്റിയോട് നഷ്ടപരിഹാരം വാങ്ങി അവരെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തണം. വഖഫ് ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.