ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി താജുദ്ദീന്‍കുഞ്ഞിന് 2.5 കോടി ദിര്‍ഹം (57.53 കോടി രൂപ) സമ്മാനം. (Malayali won the Abudhabi big ticket ) അബൂദബിയില്‍ വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് സീരീസ് 274ന്റെ തത്സമയ നറുക്കെടുപ്പിലാണ് താജുദ്ദീന്കുഞ്ഞിനെ ഭാഗ്യം കടാക്ഷിച്ചത്.
|
ഇന്ത്യയിലിരുന്ന് ഇദ്ദേഹം ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഏപ്രില്‍ 18നാണ് താജുദ്ദീന് 306638 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. എന്നാല്‍, നറുക്കെടുത്ത ശേഷം സംഘാടകര്‍ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പില്‍ മലയാളികളായ മീന കോശി(20,000), സൈഫുദ്ദീന് കൂനാരി(80,000), എന്നിവരും അബ്ദുല്‍ മന്നാന്‍(1.2 ലക്ഷം), അക്വിലിന് വെരിറ്റ (1.5 ലക്ഷം) എന്നിവരും സമ്മാനം നേടി. താജുദ്ദീനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





