28
May 2025
Mon
28 May 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകര ബന്ധമുണ്ടെന്നാരോപിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത 23 വയസുകാരൻ്റ മൃതദേഹം അരുവിയിൽ നിന്ന് കണ്ടെടുത്തത് താഴ്വരയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. അറസ്റ്റില് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അരുവിയിലേക്ക് ചാടിയതാണെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാൽ കൊല്ലപ്പെട്ടയാളുടെ കുടുംബം ഇത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ചു രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

ലഷ്കർ-ഇ-തൊയ്ബ സ്ലീപ്പർ സെല്ലിലെ അംഗമാണെന്ന് ആരോപിച്ചാണ് ഇംതിയാസ് അഹമ്മദിനെ (23) പോലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയുന്നതിനായി ഒരു ഒളിത്താവളത്തിലേക്ക് കൊണ്ടുപോയപ്പോൾ, രക്ഷപ്പെടാനുള്ള ശ്രമത്തിൽ വേഗത്തിൽ ഒഴുകുന്ന വൈഷോ അരുവിയിൽ ചാടി എന്നാണ് പോലീസ് പറഞ്ഞത്.

ഏപ്രിൽ 23 ന് സുരക്ഷാ സേനയുമായുള്ള ചെറിയ വെടിവയ്പ്പിനുശേഷം രണ്ട് തീവ്രവാദികൾ രക്ഷപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് ആണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ലഷ്‌കർ ഒളിത്താവളത്തെക്കുറിച്ച് അറിവുണ്ടെന്ന് ഇംതിയാസ് സമ്മതിച്ചതായും തുടർന്ന് അദ്ദേഹം നൽകിയ സ്ഥലത്തേക്ക് കൊണ്ടുപോയതായും ഈ സമയത്ത് ആണ് അരുവിയിൽ ചാടിയത് എന്നും പോലീസ് അവകാശപ്പെടുന്നു.

മെയ് മൂന്നിനാണ് ഇംതിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ ഭീകരര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും വസ്ത്രവും എത്തിച്ച് നല്‍കാന്‍ സഹായിച്ചു എന്ന് ആരോപണത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

വനത്തിലൂടെ ഓടി രക്ഷപ്പെട്ട് വൈഷു നദിയിലേക്ക് ചാടുകയായിരുന്നു ഇയാള എന്നും മൃതദേഹം കണ്ടെടുത്തതായും പോലിസ് പറഞ്ഞു.

പ്രതിയുടെ മരണം കസ്റ്റഡിയിലിരിക്കവെ ആയതിനാല്‍ സംഭവത്തില്‍ അന്വേഷണം വേണമെന്ന് മരണപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കുല്‍ഗാമില്‍ നിന്ന് കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം വൈഷോ നദിയില്‍ നേരത്തേ മുമ്പ് കണ്ടെത്തിയിരുന്നു. ഈ സംഭവുമായാണ് കുടുംബം യുവാവിന്റെ മരണത്തെ താരതമ്യം ചെയ്തത്. പോലിസ് വ്യപക വിമർശനം നേരിട്ട ഈ കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.

 

ഇംത്യാസിന്റെ മരണം പ്രദേശത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മരണത്തില്‍ അന്വേഷണം വേണമെന്ന് ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. മരണത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇംതിയാസിനെ രണ്ട് ദിവസം മുമ്പ് സൈന്യം പിടികൂടുകയും ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം നദിയില്‍ ദുരൂഹമായി കണ്ടെത്തിയെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടെന്നു മുഫ്തി പറഞ്ഞു.

Suspected Lashkar terrorist drowns in J&K family says it was custody killing