29
May 2025
Tue
29 May 2025 Tue
guilty Priyaranjan sentenced for rigorous life term and 10 lakh fine for killing 15 year old boy

തിരുവനന്തപുരം കാട്ടാക്കടയില്‍ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചതു ചോദ്യംചെയ്ത 15കാരനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിയായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം സെഷന്‍സ് കോടതിയുടേതാണ് വിധി. പൂവച്ചല്‍ സ്വദേശി അരുണ്‍ കുമാര്‍- ഷീബ ദമ്പതികളുടെ മകനായ ആദിശേഖറി(15)നെയാണ് 2023 ആഗസ്ത് 30ന്് പ്രതി കാറിടിപ്പിച്ചു കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടമരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്നു വ്യക്തമായത്. സൈക്കിളുമായി ആദിശേഖര്‍ വരുന്നതും നോക്കി പ്രിയരഞ്ജന്‍ കാറുമായി വഴിയില്‍ കാത്തുകിടക്കുന്നത് സിസിടിവിയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുമായി പ്രിയരഞ്ജന്‍ മുമ്പ് വഴക്കുണ്ടാക്കിയിരുന്നതായും രക്ഷിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ALSO READ: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചുകൊന്നത് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിനാല്‍: കുടുംബം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക