29
Sep 2023
Sun
29 Sep 2023 Sun

തിരുവനന്തപുരം കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചുകൊന്നത് പ്രതി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം മൂലമെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍ കുമാറിന്റേയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ദീപയുടെയും മകനായ ആദിശേഖര്‍(15)കൊല്ലപ്പെട്ട സംഭവത്തിലാണ് കുടുംബം അകന്ന ബന്ധുകൂടിയായ പ്രതി പ്രിയരഞ്ജനെതിരേ വെളിപ്പെടുത്തല്‍ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്ര മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിക്കുന്നത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഈ സമയം പ്രതി ആദിശേഖറിനെ വഴക്ക് പറയുകയും ചെയ്തു. ഇക്കാര്യം കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ അപകടം എന്നാണ് കരുതിയിരുന്നതെങ്കിലും സിസിടിവി ദൃശ്യം കണ്ടപ്പോഴാണ് മനപൂര്‍വം ചെയ്തതെന്ന് മനസ്സിലായതെന്നും ആദിശേഖറിന്റെ ബന്ധു ബാബു പറഞ്ഞു. ആഗസ്ത് 31നാണ് ആദിശേഖര്‍ വാഹനമിടിച്ച് മരിച്ചത്.

സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുളിങ്കോട് ക്ഷേത്രത്തിനു സമീപം 20 മിനിറ്റിലധികം പ്രതി പ്രിയരഞ്ജന്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ആദിശേഖര്‍ സൈക്കിളുമായി എത്തും വരെ പ്രതി കാത്തുകിടന്നു. പിന്നീട് ആദിശേഖര്‍ സൈക്കിളില്‍ മുന്നോട്ടു പോകുന്നതിനിടെ പ്രിയരഞ്ജന്‍ കാര്‍ മുന്നോട്ട് എടുത്ത് ആദിശേഖറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യം പുറത്തുവന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുത്തതോടെ പ്രിയരഞ്ജന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
അഭിലക്ഷ്മിയാണ് ആദിശേഖറിന്റെ സഹോദരി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക