17
May 2025
Sun
17 May 2025 Sun
the wire

സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റഫേല്‍ യുദ്ധ വിമാനം സംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന് ദി വയര്‍ ന്യൂസ് വെബ്‌സൈറ്റിന് വിലക്കേര്‍പ്പെടുത്തി. (The Wire says government lifted block after it removed Rafale jet story)  കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം വാര്‍ത്ത ഡിലീറ്റ് ചെയതതോടെ വിലക്കും നീങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 9ന് ആണ് ദി വയര്‍ വെബ്‌സൈറ്റ് കേന്ദ്രമന്ത്രാലയം ബ്ലോക്ക് ചെയ്തത്. ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവച്ച് വീഴ്ത്തി എന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്തതായിരുന്നു കാരണം. പല വിദേശമാധ്യമങ്ങളും റിപോര്‍ട്ട് ചെയ്ത ഈ വാര്‍ത്ത കേന്ദ്രം നിഷേധിച്ചിരുന്നു.

ALSO READ: ഇടുക്കിയില്‍ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വെബ്‌സൈറ്റ് വിലക്കിയ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണഘടനാ വിരുദ്ധമായ ആക്രമണമാണെന്ന് ദി വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ വരദരാജന്‍ പ്രതികരിച്ചു. വിലക്കിനെ തുടര്‍ന്ന് വരദാരജന്‍ വാര്‍ത്താ വിതരണ മന്ത്രാലയവുമായും ഇന്‍കട്രോണിക് ആന്റ് ഐടി മന്ത്രാലയവുമായും ബന്ധപ്പെട്ടു.

ഇതേ തുടര്‍ന്നാണ് മന്ത്രാലയം കാരണം വ്യക്തമാക്കിയത്. നിശ്ചിത വാര്‍ത്ത മാത്രം തടയുന്നതിന് സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ് വെബ്‌സൈറ്റ് മുഴുവനായി ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇതേ തുടര്‍ന്ന് പ്രസ്തുത വാര്‍ത്ത ഡിലീറ്റ് ചെയ്യുകയും വിലക്ക് നീക്കുകയുമായിരുന്നു.

തങ്ങള്‍ പ്രസിദ്ധീകരിക്കും മുമ്പ് സിഎന്‍എന്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ 12 മണിക്കൂറോളമായി ഈ വാര്‍ത്ത ലഭ്യമായിരുന്നു. വയറില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രം സര്‍ക്കാര്‍ വിശദീകരമം പോലും ചോദിക്കാതെ സൈറ്റ് വിലക്കിയത് ആശ്ചര്യകരമാണെന്ന് വരദരാജന്‍ പറഞ്ഞു.