റിയാദ്: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാട്ടിലെത്തും മുൻപേ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്റഫ് (58) ആണ് മരിച്ചത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. രോഗബാധിതനായതിനാൽ തുടർ ചികിത്സക്കായിട്ടാണ് അഷറഫ് നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്.
|
വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് മുൻകൂട്ടി വിവരം നൽകിയതനുസരിച്ച് തയ്യാറായിരുന്ന ആരോഗ്യ പ്രവർത്തകർ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഇൻഡിഗോ അറിയിച്ചു.
35 വർഷത്തിലേറെയായി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ പ്രവാസിയായിരുന്ന അഷ്റഫ് സനായ്യയിൽ അലുമിനിയം വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. മരുമകൻ ഫസലും യാത്രയിൽ കൊണ്ട് ഉണ്ടായിരുന്നു.
പരേതനായ മുഹമ്മദ് കുട്ടി, ഖദീജ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: റഫീഖ.
മക്കൾ: ഹസ്‌ല, ഹസ്ന, ജുനൈദ്. മയ്യിത്ത് നാളെ രാവിലെ 9 മണിക്ക് കാപ്പിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.
expatriate Malayali died before reaching home after falling ill during a flight.


