27
May 2025
Sat
27 May 2025 Sat
RAIN HOLIDAY declared FOR districts

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിലും 8 ദിവസം മുന്‍പേയാണ് കാലവര്‍ഷം ആരംഭിച്ചിരിക്കുന്നത്.(Monsoon has arrived in the state very early)  2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തേത്. 1990 (മെയ് 19) ആയിരുന്നു 1975ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് മഴ കനത്തു. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഈ മാസം 27 വരെ ക്വാറികളുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങിന് നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി 7 മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയില്‍ യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

വൈദ്യുതിതടസ്സവും അപകടസാധ്യതകളും സംബന്ധിച്ച പരാതികളും വിവരങ്ങളും അറിയിക്കുന്നതിന് തിരുവനന്തപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 94960 18377 എന്ന നമ്പരില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും കൂടുതല്‍ മഴ കുമരകത്ത്

സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുമരകത്ത്. കുമരകത്ത് 12 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. എറണാകുളം ചുണ്ടിയില്‍ 11 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കേരളത്തില്‍ 40 സ്ഥലങ്ങളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.