വാഷിങ്ടണ്‍: അസാധാരണ നടപടികള്‍ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് അമേരിക്കയില്‍ പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിട്ടു. അഫ്ഗാനിസ്ഥാന്, മ്യാന്മര്, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്, ലിബിയ, സൊമാലിയ, സുഡാന്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസിലേക്കുള്ള പ്രവേശനം പൂര്‍ണമായി വിലക്കിയത്.
|
ബറൂണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ 7 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തി. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് യുഎസിലേക്ക് കടക്കാനാകൂ.
തീവ്രവാദ ബന്ധം, യുഎസ് കുടിയേറ്റ നിര്‍വ്വഹണ സംവിധാനങ്ങളുമായുള്ള നിസ്സഹകരണം, നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്ത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ‘വളരെ ഉയര്‍ന്ന അപകടസാധ്യത’ ഉള്ള രാജ്യങ്ങള്‍ എന്ന് വിശേഷണമാണ് വിലക്കിന് ട്രംപ് ഭരണകൂടം നല്കുന്ന വിശദീകരണം.
അമേരിക്കയെ സുരക്ഷിതമാക്കാനുള്ള നടപടി എന്നാണ് നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്. ചിലര്‍ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു. സുപ്രീം കോടതി ശരിവച്ച തീവ്ര ഇസ്ലാമിക ഭീകരരെ യുനൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുനിര്‍ത്തും- ട്രംപ് പറഞ്ഞു. യാത്രാ നിരോധനം യുഎസ് സുപ്രീം കോടതിയും ശരിവച്ചു.
Trump signs ban on travel to US by nationals from 12 countries, including Afghanistan, Haiti and Iran
The ban targets nationals of Afghanistan, Myanmar, Chad, Republic of the Congo, Equatorial Guinea, Eritrea, Haiti, Iran, Libya, Somalia, Sudan and Yemen.
Trump also imposed a partial ban on travelers from seven countries: Burundi, Cuba, Laos, Sierra Leone, Togo, Turkmenistan and Venezuela.


