21
Jun 2025
Fri
21 Jun 2025 Fri
Israel military coffee bag message

‘തുരുമ്പിച്ച ഇരുമ്പ് വടി ഉപയോഗിച്ച് അവരെ ബലാത്സംഗം ചെയ്യണം… രക്തം പുറത്തുവരുന്നത് വരെ… ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി’- മൈക്കിള്‍ എന്ന രണ്ടാം ക്ളാസുകാരന്റെ പേരില്‍ ഇസ്രായേലി സൈനികര്‍ക്ക് ലഭിച്ച സന്ദേശം മനസ്സാക്ഷിയുള്ളവരെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. (‘Rape them with a rusty bar’ coffee bag message to Israel military)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു കോഫി ബാഗില്‍ എഴുതി അയച്ച ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നമ്മുടെ വീരസൈനികര്‍ക്ക്.. എന്നുതുടങ്ങുന്ന ഈ കുറിപ്പിന് താഴെ മൈക്കിള്‍, സെക്കന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നാണ് എഴുതിയിട്ടുള്ളത്.

ഫലസ്തീനികളെ ബലാല്‍സംഗം ചെയ്യാനുള്ള ആഹ്വാനത്തിന് ഇസ്രായേലി സൈനികര്‍ക്കിടയില്‍ വ്യാപക പിന്തുണയാണ് നേടിയത്. സൈനികര്‍ക്ക് കോഫി ബാഗ് ലഭിച്ചുവെന്ന് ഇസ്രായേലി സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഡാനിയേല്‍ അമ്രാം പോസ്റ്റ് ചെയ്തെങ്കിലും അദ്ദേഹം പിന്നീടിത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ALSO READ: Israel Attack Iran Live: ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ സൈനികമേധാവിയും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു; പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ പകച്ച് ഇറാന്‍

‘ഇങ്ങനെയാണ് ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തുക’ എന്നായിരുന്നു പോസ്റ്റിനടിയില്‍ വന്ന ഒരു കമന്റ്. ആയിരത്തിലധികം ലൈക്കുകള്‍ ഈ കമന്റിന് മാത്രം ലഭിച്ചു. ചെറുപ്പം മുതല്‍, എല്ലാ യഹൂദര്‍ക്കും ഫലസ്തീനികളെ വെറുക്കാന്‍ വിദ്യാഭ്യാസം നല്‍കണമെന്ന് മറ്റൊരാളുടെ അഭിപ്രായം.

ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേലി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സ്‌കൂളുകളും സൈനികര്‍ക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, കുട്ടികള്‍ എഴുതിയ കത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന കെയര്‍ പാക്കേജുകള്‍ പതിവായി അയയ്ക്കാറുണ്ട്. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

ഇസ്രായേലില്‍ ഫലസ്തീനികള്‍ക്കെതിരായ ലൈംഗിക അതിക്രമം സാധാരണമായ കാര്യമാണ്. കഴിഞ്ഞ വര്‍ഷം, ഒരു ഫലസ്തീന്‍ തടവുകാരനെ ബലാത്സംഗം ചെയ്തതായി സംശയിച്ച് നിരവധി ഗാര്‍ഡുകള്‍ അറസ്റ്റിലായിരുന്നു. ഫലസ്തീന്‍ തടവുകാരന്റെ മലദ്വാരത്തില്‍ ഗാര്‍ഡുകള്‍ മൂര്‍ച്ചയുള്ള ഒരു വസ്തു കുത്തിയിറക്കിയെന്നും മാരകമായ മുറിവുണ്ടാക്കിയെന്നുമാണ് ആരോപണം.

കുട്ടികളുള്‍പ്പെടെയുള്ള തടവുകാരെ ഇസ്രായേലി സൈനികരും മെഡിക്കല്‍ സ്റ്റാഫും ചേര്‍ന്ന് ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ , മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്നിവയ്ക്ക് വിധേയരായതായി മോചിതരായ ഫലസ്തീനികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരെ ലൈംഗികവും മറ്റ് ലിംഗാധിഷ്ഠിത അതിക്രമങ്ങളും ഭരണകൂട പിന്തുണയോടെ തന്നെ നടത്തിവരികയാണെന്ന് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു യുഎന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളുടെ ഒരു മാതൃക തന്നെ ഇസ്രായേലിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.