28
Jun 2025
Thu
28 Jun 2025 Thu
rajasthan cow smuggling

ജയ്പൂര്‍: രാജസ്ഥാനില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ച്‌പോലീസ് മുസ്ലിം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. (Police shoot dead youth in Rajasthan on suspicion of cattle smuggling) ഡീഗ് ജില്ലയിലാണ് സംഭവം. യുവാവിന് ഒപ്പമുണ്ടായിരുന്ന പിതാവിന് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഷിക് എന്ന യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 45000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടലിനിടെയില്‍ യുവാവ് കൊല്ലപ്പെട്ടത്.

ആഷികിനെതിരെ 24ലധികം കേസുകള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇയാള്‍ വളരെ കാലമായി ഒളിവിലായിരുന്നുവെന്നുമാണ് പൊലീസിന്റെ വാദം.

ALSO READ: ”ഇറാനികള്‍ കീഴടങ്ങുന്നവരല്ല; ചരിത്രമറിയുന്നവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തില്ല”

കന്നുകാലികളെ വിറ്റ് ഉപജീവനം നടത്തുന്ന ആഷികും മകനും കന്നുകാലികളെയും കൊണ്ട് ട്രക്കില്‍ സഞ്ചരിക്കുമ്പോള്‍ തടയുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവെക്കുകയുമായിരു. എന്നാല്‍, വാഹനം തടഞ്ഞ സംഭവം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പഹാരി പൊലീസും ഭാരത്പൂര്‍ റേഞ്ച് സെപഷ്യല്‍ പൊലീസും സംയുക്തമായി സ്വീകരിച്ച നടപടിയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അവകാശപ്പടുന്നു.

പൊലീസ് രഹസ്യസ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നുവെന്നും പ്രതികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഇരുവരും പൊലീസിന് നേരെ വെടിയുതിര്‍ത്തതിന് പിന്നാലെയാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതെന്നു എസ്.എച്ച്.ഒ യോഗേന്ദ്ര സിങ് പറഞ്ഞു. വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് ആഷിക് മരിച്ചത്.

പരിക്കേറ്റ ഇരുവരെയും പഹാരി ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ഭരത്പൂരിലേക്ക് റെഫര്‍ ചെയ്തിനെ തുടര്‍ന്ന് അവിടെ എത്തിച്ചതിന് ശേഷമാണ് ആഷിക് മരിച്ചതെന്നും പോലീസ് പറയുന്നു.