04
Jun 2025
Sun
04 Jun 2025 Sun
fordow

അമേരിക്ക ബോംബിട്ട് തകര്‍ത്തുവെന്ന് അവകാശപ്പെടുന്ന ഫൊര്‍ദോ ആണവ കേന്ദ്രത്തിന് കാര്യമായ തകരാറില്ലെന്ന് ഇറാന്‍. (Fordow ‘has not been seriously damaged’, says Iranian MP) ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടന്ന കാര്യം ഇറാന്‍ സ്ഥിരീകരി്ചിരുന്നു. എന്നാല്‍, ഫോര്‍ദോയിലെ യുറേനിയവും ഉപകരണങ്ങളും നേരത്തേ നീക്കം ചെയ്തിരുന്നതായും കേന്ദ്രത്തിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും പാര്‍ലമെന്റ് സ്പീക്കറുടെ സീനിയര്‍ സെക്രട്ടറി മഹ്ദ് മുഹമ്മദി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൊര്‍ദോയുടെ മകുള്‍ ഭാഗത്ത് മാത്രമേ നാശനഷ്ടങ്ങളുണ്ടായിട്ടുള്ളുവെന്നും ഭൂമിക്കടിയിലെ ആണവ കേന്ദ്രം സുരക്ഷിതമാണെന്നും ഖും ഏരിയയിലെ പാര്‍ലമെന്റ് അംഗം മനാന്‍ റൈസി പറഞ്ഞു. ഖുമ്മിലാണ് ഫൊര്‍ദോ സ്ഥിതി ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് നുണ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനിക്ക് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് നുണ പറയുകയാണെന്ന് ഉറപ്പിച്ച് പറയാനാവും. ഫൊര്‍ദോ ആണവ കേന്ദ്രത്തിന് കാര്യമായ തകരാറൊന്നുമില്ല. നാശനഷ്ടമുണ്ടായതില്‍ ഭൂരിഭാഗവും ഭൂമിക്ക് മുകളിലാണ്. അത് എളുപ്പത്തില്‍ പരിഹരിക്കാനാവും- റഈസിയെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ALSO READ: ഇറാന്‍-ഇസ്രായേല്‍ യുദ്ധം പുതിയ തലത്തിലേക്ക്; പശ്ചിമേഷ്യ കത്തും; ഇറാനെ സഹായിക്കാന്‍ ഹിസ്ബുല്ലയും യമനും

ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആണവകേന്ദ്രങ്ങളിലെ ആക്രമണം നടത്തിയത്. ഫോര്‍ദോയുടെ കവാടത്തില്‍ ഒന്നിന് പിറകെ ഒന്നായി ഇട്ടുവെന്നും നതാന്‍സിലും ഇസ്ഫഹാനിലും ഉപയോഗിച്ചത് 30 തൊമാഹ്വാക് മിസൈലുകളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ മുങ്ങിക്കപ്പലുകള്‍ ഈ ആക്രമണത്തിന് ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് അപ്രതീക്ഷിതമായാണ് ഫോര്‍ദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടത്. ഫോര്‍ദോക്ക് പുറമെ നതന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വര്‍ഷിച്ചത്. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തെത്തി. അമേരിക്ക ഫലം അനുഭവിക്കുന്ന് മുന്‍ വീഡിയോ റീഷെയര്‍ ചെയ്ത് ഖാംനഈ പ്രതികരിച്ചു.

ഞങ്ങള്‍ക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഖാംനഈ പങ്കുവെച്ചിരുന്നു. ആ വീഡിയോയാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ അദ്ദേഹം റീ ഷെയര്‍ ചെയ്തത്.

ഇറാന്‍ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖാംനഈയുടെ വീഡിയോയില്‍ പറയുന്നു.