31
Jun 2025
Sat
31 Jun 2025 Sat
two boys kills man by slits his throat and smashed head for stealing Iphone for reels recording

ക്വാളിറ്റിയുള്ള റീല്‍സെടുക്കാന്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ രണ്ട് കുട്ടികള്‍ ചേര്‍ന്ന് ഫോണിന്റെ ഉടമയായ യുവാവിനെ കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് കല്ലെടുത്തെറിഞ്ഞ് തല തകര്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈചിലാണ് സംഭവം. ബംഗളുരുവില്‍ താമസിക്കുന്ന ഷദാബ് ആണ് കൊല്ലപ്പെട്ടത്. ബഹ്‌റൈചിലെ അമ്മാവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ഷദാബ് കൊല്ലപ്പെട്ടത്. ജൂണ്‍ 20ന് രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് കുട്ടികളെ പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മൊബൈല്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നു വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 21നാണ് ഷദാബിനെ കാണാനില്ലെന്ന പരാതി പോലീസില്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 14ഉം 16ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ പിടിയിലായത്. കൊലപാതകത്തിന് നാലുദിവസം മുമ്പാണ് ഷദാബിനെ കൊന്ന് മൊബൈല്‍ അപഹരിക്കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കിയതെന്ന് ഇവര്‍ വെളിപ്പെടുത്തി.

റീല്‍ ചിത്രീകരിക്കാനെന്ന് പറഞ്ഞ് ഇരുവരും 20ന് രാത്രി യുവാവിനെ ഗ്രാമത്തിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് പ്രതികള്‍ ചേര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊല്ലുകയും തല ഇഷ്ടികയ്ക്ക് എറിഞ്ഞുതകര്‍ക്കുകയുമായിരുന്നു. പ്രതികളില്‍ നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും കൊലപാതകത്തിനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

ALSO READ: പാമ്പിന്റെ തല വായിലാക്കി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക