ബംഗളൂരു: തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകനും ഗുണ്ടാ നേതാവുമായ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റകൃത്യത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസില്‍ പിടിയിലായ എട്ട് പ്രധാന പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) നേരത്തെ ശേഖരിച്ച എല്ലാ അന്വേഷണ രേഖകളും ഔദ്യോഗികമായി എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.
|
നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Fornt Of India- PFI) യുമായി ബന്ധമുള്ളവര്‍ കുറ്റകൃത്യത്തിന് സാമ്പത്തിക സഹായം നല്‍കിയതായി എന്‍ഐഎ പറഞ്ഞു. സംഘടനയുമായി ബന്ധമുണ്ടായിരുന്നവരും നിലവില്‍ വിദേശത്ത് താമസിക്കുന്നവരുമായ വ്യക്തികളാണ് കൊലപാതകത്തിന് സാമ്പത്തിക സഹായം നല്‍കിയതെന്ന് ചില പ്രതികള്‍ സമ്മതിച്ചതായാണ് എന്‍ഐഎ പറയുന്നത്. പ്രതികളും നിരോധിത സംഘടനയും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ശേഖരിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി കര്‍ണാടക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരിട്ടുള്ള പ്രതികളും അവരെ സഹായിച്ചതായി ആരോപിക്കപ്പെടുന്നവരും ഉള്‍പ്പെടെ 12 പേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഐഎ പരിശോധിച്ചുവരികയാണ്. ചില പ്രാദേശിക വ്യക്തികളില്‍ നിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഏജന്‍സി അവകാശപ്പെടുന്നുണ്ട്. കൂടാതെ പ്രതികളുടെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര ഏജന്‍സി പരിശോധിച്ചുവരികയാണ്. ഡിവൈഎസ്പി പവന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ALSO READ: സുഹാസ് ഷെട്ടി വധത്തില്‍ പോപുലര്‍ ഫ്രണ്ട് ബന്ധമില്ലെന്ന് പോലീസ്; പിടിയിലായവരില്‍ ഫാസിലിന്റെ സഹോദരനും
സുഹാസ് വധക്കേസിലെ പ്രതികളുടെ അക്കൗണ്ടുകളില്‍ വിദേശ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്ന് ഹിന്ദുത്വ സംഘടനകളും ബിജെപി നേതാക്കളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
മെയ് ഒന്നിന് ബജ്‌പെയിലെ കിന്നിപ്പടവ് ജംഗ്ഷനു സമീപമാണ് ഗുണ്ടാസംഘം തലവന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെ കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തുകയും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. കേസില്‍ ഇതുവരെ 16 പേരാണ് പിടിയിലായത്. 2022 ജൂലൈയില്‍ സൂറത്കലില്‍ മുഹമ്മദ് ഫാസില്‍ എന്ന മുസ്ലിം യുവാവിനെ തുണിക്കടയില്‍ കയറി വെട്ടിക്കൊന്ന കേസുള്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള നിരവധികുറ്റകൃത്യങ്ങളിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് ഷെട്ടി കൊല്ലപ്പെട്ടത്.
The National Investigation Agency (NIA), which has taken over the probe into the murder of rowdy sheeter and Hindutwa leader Suhas Shetty, has now launched an investigation into the financial sources behind the crime. NIA officials have already secured custody of eight key accused till July 1 and are subjecting them to intense interrogation.


