ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി തുടര്‍ന്ന് ഫലസ്തീന് പ്രതിരോധസംഘടനയായ ഹമാസ്. മറ്റൊരു ഫലസ്തീന് സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്സ് ബ്രിഗേഡുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരു അധിനിവേശസൈനികനെ കൊലപ്പെടുത്തുകയും ഏഴുപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു.
|
ബുധനാഴ്ച ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സേനയ്ക്കെതിരെ സങ്കീര്‍ണ്ണവും ഏകോപിതവുമായ ആക്രമണങ്ങളുടെ പരമ്പര തന്നെ നടത്തിയതായും ഇത് ശത്രുസൈന്യത്തിന് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചതായും ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ ബ്രിഗേഡ് അറിയിച്ചു.
സ്നൈപ്പര്‍ ആക്രമണത്തെത്തുടര്‍ന്ന് എലൈറ്റ് എഗോസ് യൂണിറ്റിലെ ഒരു സൈനികന് മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഒരു സ്ഫോടകവസ്തു ടാങ്കില്‍ ഇടിച്ച് ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു നാലു പേരുടെ പരിക്ക് ഗുരുതരമാണ്. രണ്ട് പേരെ അഷ്ദോഡിലെ അസുത ആശുപത്രിയിലേക്ക് മാറ്റിയതായും ഐഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രമായ പോരാട്ടത്തിനിടയില്‍ ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന് കിഴക്ക് കൂടുതല്‍ സൈനികരെ ഒഴിപ്പിച്ചതായി അല്‍അഖ്സ ടിവി റിപ്പോര്‍ട്ട് ചെയ്തു. അല്‍ഖുദ്സ് ബ്രിഗേഡുകളിലെ ഒരു ഫീല്‍ഡ് കമാന്‍ഡര്‍ ഗാസ നഗരത്തിലെ ഷെജയ്യ അയല്‍പക്കത്തിന് കിഴക്ക് ഒരു പ്രധാന ഓപ്പറേഷന് നടത്തിയതായും ഡസന്‍ കണക്കിന് ഇസ്രായേലി സൈനികരെയും സൈനിക വാഹനങ്ങളുടെ ഒരു സംഘത്തെയും ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറഞ്ഞിരിക്കുന്ന ഒരു മൈന്‍ഫീല്‍ഡ് പൊട്ടിത്തെറിച്ചതാണ് സൈനികര്‍ക്ക് നാശം സംഭവിക്കാന്‍ കാരണം. ഇത് ഇസ്രായേല്‍ സൈന്യത്തെ സമീപത്തുള്ള സിവിലിയന്‍ വീടുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരാക്കി. ഇതോടെ ഹമാസ് പോരാളികള്‍ ഗൈഡഡ് മിസൈലും ടിബിജി ആന്റിഫോര്ട്ടഫിക്കേഷന് പ്രൊജക്റ്റൈലും ഉപയോഗിച്ച് വീടുകള്‍ ആക്രമിച്ചു.
‘ഞങ്ങള്‍ ലക്ഷ്യമിട്ട സേനയെ പതിയിരുന്ന് ആക്രമിച്ചു. ലൈറ്റ്, മീഡിയം ആയുധങ്ങള്‍ ഉപയോഗിച്ച് വളരെ അടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടു- കമാന്‍ഡര്‍ പറഞ്ഞു.
ഗസ്സാ മുനമ്പിലുണ്ടായ രണ്ട് ദുഷ്കരമായ സുരക്ഷാ സംഭവങ്ങളില്‍ സൈനികനെ നഷ്ടമാകുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായു ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട്ചെയ്തു.
കഴിഞ്ഞദിവസവും ഗസ്സയില്‍ ഹമാസ് ഇസ്രായേലി സൈനികനെ വധിച്ചിരുന്നു. 601ആം കോംബാറ്റ് എന്‍ജിനീയറിങ് ബറ്റാലിയനിലെ സെര്‍ജന്റ് ഇസ്രായേല്‍ നതാന്‍ റോസന്‍ഫീല്‍ഡ്(20) ആണ് കൊല്ലപ്പെട്ടത്. ജബലിയയില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പോരാളികള്‍ അധിനിവേശ സൈനികനെ കൊലപ്പെടുത്തിയത്. സൈനിക ഔട്ട്പോസ്റ്റ് നിര്‍മിക്കുന്നതിന് കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. വടക്കന്‍ ഗസയില്‍ ബഫര്‍ സോണ്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ സൈന്യം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ 22 സൈനികരെയാണ് ഫലസ്തീന് പ്രതിരോധ സംഘടനകള്‍ സംയുക്തമായി കൊലപ്പെടുത്തിയത്. ഇതോടെ 2023ന് ശേഷം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 882 ആയി.
Palestinian Resistance groups, led by the Al-Quds Brigades—the military wing of the Islamic Jihad movement—announced a series of complex and coordinated attacks against Israeli occupation forces in various areas of the Gaza Strip on Wednesday, inflicting heavy casualties.


