തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂടൂബറും ട്രാവല്‍ വ്‌ളോഗറുമായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന രേഖ പുറത്ത് വന്നു. ടൂറിസം വകുപ്പ് സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ 33 കാരിയായ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെട്ടതായി ലിസ്റ്റ് വ്യക്തമാക്കുന്നു. ജ്യോതി ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് സര്‍ക്കാര്‍ ചെലവില്‍ സ്വീകരിച്ചത്.
|

ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര സര്‍ക്കാരിന്റെ ചെലവില്‍ യാത്ര ചെയ്തത്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയിലാണ് പാക് ചരാവനിതയുടെ പേരും ഉള്‍പ്പെട്ടത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരി, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, തൃശൂര്‍ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, മൂന്നാര്‍, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, തേക്കടി, കോവളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല, ഇരവികുളം ദേശീയ ഉദ്യോനം തുടങ്ങിയ ഇടങ്ങളില്‍ ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്. പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധംപുലര്‍ത്തിയിരുന്ന ജ്യോതി പലതവണയാണ് പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. പാക് ചാരസംഘടനയായ ഐ.എസ്.എയുടെ ഉന്നതരുള്‍പ്പെടെയുള്ളവരുമായും ജ്യോതി മല്‍ഹോത്ര ബന്ധപ്പെട്ടിരുന്നു. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് വഴിയാണ് ജ്യോതി ചാരശൃംഖലയുടെ ഭാഗമായത്. ഡാനിഷിനൊപ്പം പാകിസ്ഥാനു പുറത്തുള്ള നഗരങ്ങളിലും ജ്യോതി കറങ്ങിയിരുന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ജ്യോതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിയിലാണ്.
Jyoti Malhotra, a YouTuber from Haryana who was arrested for espionage, has also arrived in Kerala as a guest of the state government. A document has emerged showing that Jyoti Malhotra arrived in Kerala as part of a promotion for the tourism department.


