30
Jul 2026
Thu
30 Jul 2026 Thu
Kundara siyad cusotodial death

കൊല്ലം: പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ കുണ്ടറ സ്റ്റേഷന്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണത്തിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും ക്രമക്കേടുകളും ഉണ്ടാതായാണ് കണ്ടെത്തല്‍.

കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ചത്. അയല്‍വാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് പിടികൂടിയത്. ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്.

സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും ജൂണ്‍ 17ന് പുലര്‍ച്ച വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. കാണാനില്ലെന്ന് പറയപ്പെട്ട 13കാരന്‍ പിറ്റേന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിയാദിനെ പൊലീസ് വിട്ടയച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സിയാദിന്റെ വാരിയെല്ല് തകര്‍ന്ന് ഇന്‍ഫെക്ഷനായതായി കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സിയാദ് പിന്നീട് മരിക്കുകയുമായികുന്നു.

ALSO READ: തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് വി മുരളീധരന് പരിക്ക്

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് സിയാദ് ഇരയായതായി കുടുംബം ആരോപിച്ചിരുന്നു. ജീപ്പില്‍ കയറ്റുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നതായും കുടുംബം പറഞ്ഞിരുന്നു. സിപിഒ ശ്രീജിത്തിന് പുറമേ എസ്‌ഐ അതുലിനെതിരെയും സിയാദിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കസ്റ്റഡിയില്‍ മര്‍ദനമേറ്റ് കുണ്ടറ സ്വദേശി സിയാദ് മരിച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ ഹെപ്പറ്റെറ്റിസ് ബാധിച്ചാണ് സിയാദ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് അദ്ദേഹം പറഞ്ഞു.

ജൂണ്‍ 16നാണ് ഒരു ആണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ സിയാദിനെ പൊലീസ് പിടികൂടിയത്. 17ന് വിട്ടയച്ചു. 13 ദിവസം കഴിഞ്ഞ് ജൂലൈ രണ്ടിന് സിയാദ് നാട്ടുകാരനില്‍നിന്ന് മര്‍ദനമേറ്റ് ആശുപത്രിയിലായി. ജൂലൈ 25ന് മരിച്ചു. പരാതി ഉയര്‍ന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും വിഡി സതീശന്‍ വിശദീകരിച്ചു.

പരിശോധിക്കുമെന്ന് ചെന്നിത്തല

കുണ്ടറ കസ്റ്റഡി മര്‍ദന ആരോപണത്തില്‍ മര്‍ദനമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണം ഹെപ്പറ്റൈറ്റിസ് മൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും ചെന്നിത്തല പറഞ്ഞു.

സിയാദിന് കസ്റ്റഡിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി ജി പി റവഡാ ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സിയാദിന്റെ മരണകാരണം പോലീസിന്റെ കസ്റ്റഡിയിലുള്ള മര്‍ദ്ദനമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജൂണ്‍ 16ന് രാത്രിയില്‍ കസ്റ്റഡിയിലെടുത്ത സിയാദിനെ 17ന് രാവിലെ 8:45ന് വിട്ടയച്ചു.വിട്ടയച്ച 38 ദിവസങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്

ജൂണ്‍ 16ന് കുണ്ടറയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ഥിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിയാദിനെ വിട്ടയച്ചു. സംഭവത്തില്‍ ഡ്രൈവറായിരുന്ന സിയാദിന് ബന്ധമുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച സിയാദിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക