22
Jul 2025
Mon
22 Jul 2025 Mon
sivan kutty

സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സൂംബ നൃത്തം പരിശീലിപ്പിക്കുമെന്ന് കേരള വിദ്യഭ്യാസ വകുപ്പ് ഈയിടെ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ ചില മതനേതാക്കള്‍ രംഗത്തെത്തിയതോടെ വലിയ വിവാദമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികളെ മതബോധത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ലിബറലിസത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പരിപാടികള്‍ എന്നായിരുന്നു വ്യാഖ്യാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിന് പിന്നാലെ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു പ്രചാരണം നടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്ത് പോകുന്നത് കര്‍ശനമായി നിരോധിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററില്‍ പറയുന്നത്.

ഫേസ്ബുക്കിലും വാട്‌സാപ്പിലും രാഷ്ട്രീയ എതിരാളികള്‍ ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുസ്ലിം വിദ്യാര്‍ഥികള്‍ ജുമുഅ പ്രാര്‍ഥനയ്ക്ക് പോകുന്നത് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രചാരണം.

എന്നാല്‍, ഈ പോസ്റ്റര്‍ വ്യാജമാണെന്ന് മന്ത്രി വി ശിവന്‍ കുട്ടി തന്നെ ഫേസ്ബുക്ക് വഴി അറിയിച്ചു. തെറ്റായ കാര്യം പ്രചരിപ്പിക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.