ഗസ്സ: ഇസ്രായേല്‍ സൈനികനെ ജീവനോടെ പിടികൂടാനുള്ള ശ്രമം വിജയിക്കാതിരുന്നതോടെ സൈനികനെ ഹമാസ് പോരാളികള്‍ വെടിവച്ചുകൊന്നു. തെക്കന്‍ ഗാസ മുനമ്പില്‍ വ്യാഴാഴ്ചയാണ് സംഭവം.
|
വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റായ യിറ്റ്ഷറില്‍ നിന്നുള്ള സതേണ്‍ കമാന്‍ഡിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റിലെ ഹെവി എഞ്ചിനീയറിംഗ് ഓപ്പറേറ്ററായ 25 വയസ്സുള്ള മാസ്റ്റര്‍ സാര്‍ജന്റ് (റെസ.) എബ്രഹാം അസുലെ ആണ് കൊല്ലപ്പെട്ടതെന്ന് സയണിസ്റ്റ് സൈന്യം അറിയിച്ചു. കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പാണ് അസുലെ വിവാഹിതനായതെന്നും സൈന്യം അറിയിച്ചു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഒരു തുരങ്കത്തില്‍ ഒളിച്ചിരുന്നാണ് ഹമാസ് പോരാളികള്‍ സൈനികനെ കണ്ടെത്തിയത്. ഇവിടെ എക്‌സ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു ഫലസ്തീനികളുടെ സ്വത്തുവകകള്‍ തകര്‍ക്കുകയായിരുന്ന എബ്രഹാം അസുലെ എന്ന സൈനികനെ ജീവനോടെ പിടികൂടാനായിരുന്നു ഹമാസിന്റെ പദ്ധതി. ചാടിവീണ ഹമാസ് പോരാളികള്‍ അയാളെ നിരായുധനാക്കി വളഞ്ഞു. സംഭവമറിഞ്ഞ സ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ അധിനിവേശ സൈനികരെത്തിയതോടെ പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടലുണ്ടാകുകയും സൈനികന്‍ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ചില സയണിസ്റ്റ്‌സൈനികര്‍ക്ക് കൂടി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
സയണിസ്റ്റ് സൈനികനെ ജീവനോടെ പിടികൂടാനുള്ള നീക്കം നടന്നതായി ഹമാസും സ്ഥിരീകരിച്ചു. ഫീല്‍ഡ് സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും അവര്‍ അയാളെ കൊല്ലുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്‌തെന്നും ഹമാസ് അറിയച്ചു.
Israel Defense Forces on Thursday named Master Sergeant (res.) Abraham Azulay as the soldier killed in the Gaza Strip the day before, after he was ambushed by Hamas Militants who tried to abduct his body.


