24
Jul 2025
Sun
24 Jul 2025 Sun
bjp leader shot dead in bihar

പട്‌ന: ബിഹാറിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ കൊലപാതകം. (BJP leader shot dead in Bihar) ബിഹാറിലെ പട്‌നയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി നേതാവ് സുരേന്ദ്ര കെവാടിനെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്.

ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.

വെള്ളിയാഴ്ച വൈകിട്ട് പട്‌നയിലെ രാമകൃഷ്ണ നഗറില്‍ വ്യവസായിയായ വിക്രം ജായും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പായി ജൂലൈ പത്തിന് 50 വയസുകാരനായ ഖനി വ്യവസായിയെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

ALSO READ: മോഷണക്കുറ്റം: ഗായകനും മുന്‍ ബിഗ് ബോസ്സ് താരവുമായ അബ്ദു റോസിക് ദുബൈയില്‍ അറസ്റ്റില്‍

ജൂലൈ നാലിന് ഗോപാല്‍ ഖേംകയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടുത്തടുത്ത ദിവസങ്ങളിലായി വിക്രം ജായുടെയും സുരേന്ദ്രയുടെയുമടക്കം മൂന്ന് കൊലപാതകങ്ങള്‍ നടക്കുന്നത്. നാല് പേരാണ് സമാനമായ രീതിയില്‍ ബിഹാറില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

അതേസമയം കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയോ ഉപ മുഖ്യമന്ത്രിമാരോ ഒന്നും ചെയ്യുന്നില്ലെന്നാണ് ആര്‍ജെഡിയുടെ ആരോപണം. ബിഹാറിലെ അക്രമങ്ങള്‍ ആരോട് പറയാന്‍, ആര് കേള്‍ക്കാനെന്ന് തേജസ്വി യാദവ് തുറന്നടിച്ചു.

ദിവസവും നടക്കുന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം പൂര്‍ണമായും തകര്‍ന്നുവെന്നും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചു.