16
Jul 2025
Sat
16 Jul 2025 Sat
Kerala Gold Price: Gold price in Kerala crosses 75,000, increased by Rs 1800 in five days

കൊച്ചി: രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. (Gold price today in Kerala) സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ (ജൂലൈ 18) രണ്ടുതവണ വില വര്‍ധിച്ച സ്വര്‍ണം ഇന്നും കയറ്റത്തിലാണ്. ജൂലൈയിലെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 20 വര്‍ധിച്ച് 9,170 രൂപയിലാണിപ്പോള്‍. പവന്‍ വില 73,360 രൂപയാണ്. 160 രൂപയാണ് ഇന്ന് പവനില്‍ കൂടിയത്. ജൂലൈ ഒന്‍പതിന് പവന്‍ വില 72,000 രൂപയായി കുറഞ്ഞിരുന്നു. ഇതിനുശേഷം വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി.

അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ ഒരുപവന് 78,000ത്തിലധികം രൂപ നല്‍കേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ഗ്രാമിന് 7,503 രൂപയുമാണ് വില. ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000ഉം കടന്നു.

ALSO READ: രാത്രി 11.49ന് ശുഭാന്ത്യം; കാലാവധിയാകുന്ന റാങ്ക് പട്ടികയില്‍ ഒരു ഒഴിവ് റിപോര്‍ട്ട് ചെയ്യാന്‍ ഉറക്കമിളച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍

വെള്ളിവില 123 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വരുംദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് വ്യാപാരികള്‍ നല്കുന്നത്.
വിലയില്‍ ആശയക്കുഴപ്പം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഒരിടവേളയ്ക്കുശേഷം ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്. സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അടുത്ത കാലത്ത് സംഘടന രണ്ടായി പിളര്‍ന്നിരുന്നു.

ജസ്റ്റിന്‍ പാലത്രയുടെ നേതൃത്വത്തിലുള്ള ആള്‍ കേരള മര്‍ച്ചന്‍സ് അസോസിയേഷനും അബ്ദുള്‍നാസര്‍ ജനറല്‍ സെക്രട്ടറിയായുള്ള സംഘടനയുമാണത്. ഇരുകൂട്ടരും അടുത്ത ദിവസം വരെ ഒരേ പോലെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ധാരണ തെറ്റി.