26
Jul 2025
Mon
26 Jul 2025 Mon
Jodidaar tradition

ഹിമാചല്‍ പ്രദേശില്‍ മൂന്ന് സഹോദരന്മാര്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. (Jodidaar tradition: Three brothers marry same women in Himachal pradesh) ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട സഹോദരന്‍മാരുടെ വിവാഹമാണ് കൗതുക വാര്‍ത്തയായിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷി നിര്‍ത്തി പൊതുചടങ്ങില്‍ പൂര്‍ണ സമ്മതത്തോടെയാണ് മൂന്നു സഹോദരന്മാര്‍ വിവാഹിതരായത്. സഹോദരന്മാരായ പ്രദീപ്, കപില്‍, നേഗി എന്നിവരാണ് സുനിത ചൗഹാനെന്ന സുന്ദരിയെ സ്വന്തമാക്കിയത്.

ALSO READ: റേസിങിനിടെ നടന്‍ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് അല്‍ഭുതകരമായി

ബഹുഭര്‍തൃത്വം അംഗീകരിക്കുന്ന പരമ്പരാഗത രീതിയാണ് ജോഡിദാര. രണ്ടോ അതിലധികമോ സഹോദരന്മാര്‍ ഒരു യുവതിയെ വിവാഹം കഴിക്കുന്ന രീതിയാണിത്. ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍ ഇത് കാലങ്ങളായി നടക്കുന്നുണ്ട്.

ഉജ്‌ല പക്ഷ് എന്നും ഈ ആചാരത്തെ വിളിക്കുന്നു. ഈ സമ്പ്രദായത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം മാറിമാറി സമയം ചിലവഴിക്കുന്നു. ഈ കാലയളവ് ദമ്പതിമാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് പതിവ്.

himachal pradesh jodidaar tradition

ഇവര്‍ക്കുണ്ടാകുന്ന കുട്ടികളെ കുടുംബം ഒരുമിച്ചായിരിക്കും വളര്‍ത്തുന്നത്. എങ്കിലും മൂത്ത സഹോദരനായിരിക്കും നിയമപരമായി കുട്ടികളുടെ പിതാവ്. എന്നാല്‍ എല്ലാ സഹോദരങ്ങളും പിതാവിന്റെ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നു.

ഗോത്ര കുടുംബങ്ങളില്‍ സ്വത്തും ഭൂമിയും ഭാഗം വയ്ക്കപ്പെടുന്നത് തടയാന്‍ ജോഡിദാര സമ്പ്രദായം സഹായിക്കുന്നു. പ്രത്യേകിച്ചും കൃഷി ഉപജീവനമാര്‍ഗ്ഗമാക്കിയ ഹിമാചലിലെ കുന്നിന്‍ പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ കുടുംബപരമായി ലഭിച്ച ഭൂമിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

ഒരു സ്ത്രീയെ ഒന്നിലധികം സഹോദരന്മാര്‍ക്ക് വിവാഹം കഴിപ്പിക്കുന്നതിലൂടെ അവര്‍ സ്വത്ത് ഏകീകരിച്ച് നിലനിര്‍ത്തുകയും അവകാശികള്‍ക്കിടയില്‍ വിഭജിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇന്ത്യന്‍ നിയമം ബഹുഭര്‍തൃത്വം നിരോധിക്കുന്നുണ്ടെങ്കിലും ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ഉത്തരവിലൂടെ ജോഡിദാര ആചാരത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.