22
Jul 2025
Tue
22 Jul 2025 Tue
Tution master

പഠിക്കാത്തതിനോ അനുസരണക്കേട് കാട്ടിയാലോ കുട്ടികളെ ശാരീരികമായി ശിക്ഷിക്കാന്‍ ഇന്ന് അധ്യാപകര്‍ക്ക് അധികാരമില്ല. (Tuition master who beat child for not studying gets six months in jail and fined Rs 1 lakh) അങ്ങനെ ചെയ്താല്‍ പിന്നാലെ ശിക്ഷയുണ്ടാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അച്ചടക്കത്തിന്റെ ഭാഗമായി തല്ലിയ അധ്യാപകന് ആറ് മാസം തടവും ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. അധ്യാപകന്റെ അടിയില്‍ കുട്ടിയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

ജസ്ബീര്‍സിങ് ചൗഹാന്‍ എന്ന സ്വകാര്യ ട്യൂഷന്‍ മാഷാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2019 ഡിസംബര്‍ 23 നായിരുന്നു സംഭവം. ഇംഗ്ലീഷും സാമൂഹ്യശാസ്ത്രവുമായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. ക്ലാസിനിടെ പഠിക്കാത്തതിലും അനുസരണക്കേട് കാട്ടിയതിലും അരിശം കയറിയ ജസ്ബീര്‍സിങ് വിദ്യാര്‍ത്ഥിയെ തല്ലി. പിന്നാലെ കുട്ടിയുടെ അച്ഛന്‍ തേജസ് ഭട്ട് പരാതിയുമായി കോടതിയെ സമീപിച്ചു.

ALSO READ: മഞ്ചേരി മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ മരിച്ചനിലയില്‍

ട്യൂഷന്‍ സെന്ററില്‍ നിന്നു വിളിച്ച് കാണണമെന്ന് പറഞ്ഞത് അനുസരിച്ചാണ് താനും ഭാര്യയും പോയതെന്ന് ഭട്ട് പരതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍, അധ്യാപകന്‍ രണ്ട് ദിവസത്തെ ക്ലാസ് കട്ട് ചെയ്തതിന്റെ പേരില്‍ മകനെ അടിക്കുന്നതാണ് കണ്ടത്.

അടിയില്‍ മകന്റെ കര്‍ണ്ണപടം പൊട്ടി രക്തസ്രാവം ഉണ്ടായെന്നും ഭട്ട് നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ച് വര്‍ഷം നീണ്ട നിയമ നടപടിക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്.

എന്നാല്‍, അനുസരണ കാണിക്കാത്ത വിദ്യാര്‍ത്ഥികളെ തല്ലാന്‍ അധ്യാപകന് അവകാശമുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളില്‍ പലരും ഇതിനോട് പ്രതികരിച്ചത്. അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് ബാധ്യതയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സംഭവം നടന്ന് ഇത്രയം കാലം കഴിഞ്ഞ് ഇതുപോലൊരു ശിക്ഷയ്ക്ക് പ്രസക്തിയുണ്ടോയെന്നാണ് നെറ്റിസണ്‍സ് പ്രധാനമായും ചോദിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക