23
Jul 2025
Mon
23 Jul 2025 Mon
Three people, including two young women, were arrested in Palakkad for possession of narcotics.

പാലക്കാട്: ലഹരിമരുന്നുമായി രണ്ടു യുവതികളടക്കം മൂന്നു പേര്‍ പാലക്കാട് അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെവി ആന്‍സി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്‌നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. 2024 ല്‍ ആന്‍സിയെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരില്‍ നിന്നും53.950 ഗ്രാം മെത്താംഫെറ്റമിന്‍ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് ആന്‍സിയാണ് ലഹരിമരുന്ന് എത്തിച്ചത്. ആന്‍സിയില്‍ നിന്നും മെത്താംഫെറ്റമിന്‍ വാങ്ങാനെത്തിയതായിരുന്നു നൂറാ തസ്‌നിയും മുഹമ്മദ് സ്വാലിഹും. ഇരുവരും യാത്ര ചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി മുണ്ടൂര്‍ പൊരിയാനിയില്‍ ജില്ലാ പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

കോഴിക്കോട് ഒഞ്ചിയം സ്വദേശിയനിയായ ആന്‍സി, പാലക്കാട് മുണ്ടൂര്‍ കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പന നടത്താറുള്ളത്. ലഹരി കടത്തിനെക്കുറിച്ച് സൂചന കിട്ടിയതനുസരിച്ച് ഇവര്‍ വന്ന ഇന്നോവ കാര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങാനാണ് നൂറ തസ്‌നിയും മുഹമ്മദ് സ്വാലിഹും എത്തിയത്. ഇവര്‍ മുന്‍പും ലഹരിമരുന്ന് വാങ്ങിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു.

ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആന്‍സിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ്‌കുമാര്‍, പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോങ്ങാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Three people, including two young women, were arrested in Palakkad for possession of narcotics.