ന്യൂഡല്‍ഹി: ഡല്‍ഹി പൊലിസ് തിരയുന്ന പിടികിട്ടാപ്പുള്ളിയായ ഇന്ത്യന്‍ പൗരനെ ഇന്റര്‍പോള്‍ (Interpol) ചാനലുകള്‍ വഴി യു.എ.ഇയില്‍ നിന്ന് നാടു കടത്തിയതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി.ഐ) ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇന്റര്‍പോള്‍ വഴി സിബിഐയും യുഎഇ അധികൃതരും നടത്തിയ ഏകോപിത ശ്രമങ്ങളെ തുടര്‍ന്നാണ് ഖുള്ളറിനെ ഇന്നലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. സിബിഐയുടെ ഔദ്യോഗിക അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ്് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തത്.
|
‘ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍’ എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിയായ ഉദിത് ഖുള്ളറിനെയാണ് ഇന്ത്യന്‍ അധികൃതര്‍ അന്വേഷിച്ചിരുന്നത്.
വ്യാജ സ്വത്ത് രേഖകള്‍ ഉപയോഗിച്ച് ഇയാള്‍ ബാങ്ക് വായ്പകള്‍ നേടിയതായി ആരോപിക്കപ്പെടുന്നു. മറ്റുള്ളവരുമായി ഗൂഢാലോചന നടത്തുന്നതിനിടയില്‍ 45.5 മില്യണ്‍ രൂപ (ഏകദേശം 1.9 മില്യണ്‍ ദിര്‍ഹം) വായ്പകള്‍ നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
സി.ബി.ഐയും ഇന്റര്‍പോളും അബൂദബിയിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയും വഴി തുടര്‍ച്ചയായ നടപടികള്‍പുരോഗമിച്ചിരുന്നു. യുഎഇയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, സിബിഐ ഇന്ത്യയിലേക്ക് നാടുകടത്താന്‍ യു.എ.ഇ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
പൊതു, സ്വകാര്യ മേഖലാ ബാങ്കുകളില്‍ വ്യാജ സ്വത്ത് രേഖകള്‍ സമര്‍പ്പിച്ച് ഖുള്ളറും കൂട്ടാളികളും മൂന്ന് ഭവന വായ്പകള്‍ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈടായി ഉപയോഗിച്ച സ്വത്തുക്കള്‍ മിസ്റ്റര്‍ ഖുള്ളറുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും ഇത് ബാങ്കുകള്‍ക്ക് 4.5 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അബുദാബിയിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുമായി (എന്‍സിബി) അടുത്ത ഏകോപനത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയുടെ ഇന്റര്‍നാഷണല്‍ പോലീസ് കോഓപ്പറേഷന്‍ യൂണിറ്റ് (ഐപിസിയു) യുഎഇയില്‍ ഖുള്ളറിന്റെ സ്ഥാനം കണ്ടെത്തി.
An Indian man wanted in connection with a Rs 4.55 crore bank fraud has been deported from the United Arab Emirates (UAE) to India, marking a significant success in India’s efforts to bring back economic offenders.


