15
Aug 2025
Thu
15 Aug 2025 Thu
westbank illegal settlement

വെസ്റ്റ്ബാങ്കിലെ വിവാദമായ കുടിയേറ്റ പദ്ധതിയില്‍ ആയിരക്കണക്കിന് പുതിയ വീടുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇസ്രായേല്‍ ധമന്ത്രി ബെസെലെല്‍ സ്‌മോട്രിച്ച്. ഇതോടെ ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയം തന്നെ കുഴിച്ചുമൂടപ്പെടുമെന്ന് സ്‌മോട്രിച്ച് പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ1 മേഖല കുടിയേറ്റ പദ്ധതിയില്‍ 3000ലേറെ പുതിയ വീടുകള്‍ക്ക് അനുമതി നല്‍കുമെന്നാണ് സ്‌മോട്രിച്ച് ബുധനാഴ്ച്ച പ്രഖ്യാപിച്ചത്. ജുറുസലേമിനെയും കീലോമീറ്ററുകള്‍ അകലത്തിലുള്ള മആലി അദുമിം കുടിയേറ്റ കേന്ദ്രത്തെയും ബന്ധിപ്പിക്കുന്നതാണ് ഇ1.

”ഇ1ലെ നിര്‍മാണ പദ്ധതികള്‍ ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ കുഴിച്ചുമൂടും. ഇസ്രായേലിന്റെ പരമാധികാരം സ്ഥാപിക്കുന്നതിനുള്ള പല പടികളില്‍ ഒന്നാണ് ഇത്”- സ്‌മോട്രിച്ച് പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് ശേഷം നടപ്പ് രീതികള്‍ ലംഘിച്ച് നമ്മള്‍ മആലി അദുമിമും ജറുസലേമും തമ്മില്‍ ബന്ധിപ്പിക്കുകയാണെന്ന് സ്‌മോട്രിച്ച് പറഞ്ഞു.

നിര്‍ദിഷ്ട കുടിയേറ്റം വെസ്റ്റ് ബാങ്കിനെ വടക്കും തെക്കുമായി വിഭജിക്കും. കിഴക്കന്‍ ജറുസലേമിനെ പ്രമുഖ നഗരങ്ങളായ ബെത്‌ലഹേം, റാമല്ല എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയുള്ള ഫലസ്തീന്‍ ഭൂപ്രദേശം സ്ഥാപിക്കുന്നതിനെ തടയുന്നതാണിത്.

ഈ പദ്ധതി 2022ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീട്ടിവച്ചതായിരുന്നു. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഈ പ്രദേശത്തേക്കുള്ള റോഡ് വികസനത്തിന് അനുമതി നല്‍കുകയും ഫലസ്തീന്‍കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.