20
Aug 2025
Fri
20 Aug 2025 Fri
Supreme court refuses to halt CJP protest march on Sep 5

2022ല്‍ നടന്ന ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം പല തവണ മാറിമറിഞ്ഞ് ഒടുവില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം ഇവിഎമ്മുകള്‍ വരുത്തിച്ച് വീണ്ടും വോട്ടെണ്ണി. ആദ്യം തോറ്റ് റീകൗണ്ടില്‍ വിജയിച്ച് എതിര്‍കക്ഷി ഹൈക്കോടതിയില്‍ പോയതോടെ പിന്നെയും തോറ്റയാളാണ് സുപ്രിംകോടതിയിലെത്തിയതോടെ വിജയതീരമണിഞ്ഞു. മോഹിത് കുമാര്‍ എന്നയാളാണ് സുപ്രിംകോടതി വരെ നീണ്ട നിയമപോരാട്ടത്തിലൂടെ ഹരിയാനയിലെ പാനിപ്പറ്റ് ഗ്രാമപ്പഞ്ചായത്ത് മുഖ്യനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുല്‍ദീപ് സിങ് ആയിരുന്നു മോഹിത് കുമാറിന്റെ എതിരാളി. ആദ്യം കുല്‍ദീപ് സിങ്ങിനെയാണ് ജേതാവായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു ബൂത്തില്‍ വോട്ടെണ്ണിയപ്പോള്‍ അബദ്ധം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി വീണ്ടും വോട്ടെണ്ണാന്‍ നിര്‍ദേശിക്കുകയും ഇതിനുശേഷം മോഹിത് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരേ കുല്‍ദീപ് സിങ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ആദ്യം പ്രഖ്യാപിച്ച ഫലം ശരിവച്ച ഹൈക്കോടതി റീകൗണ്ടിങ് നടത്തിയ നടപടി തള്ളുകയുമാണുണ്ടായത്. മോഹിതിനു പകരം കുല്‍ദീപ് സിങ്ങിനെ ഗ്രാമമുഖ്യനായി നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ഇതോടെ മോഹിത് കുമാര്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചു. ഹരജിയെ കുല്‍ദീപ് എതിര്‍ത്തെങ്കിലും കോടതി ഇതു തള്ളുകയും വിഷയത്തില്‍ തീര്‍പ്പാക്കാന്‍ ഇലക്ഷന്‍ ട്രിബ്യൂണലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍ ഇലക്ഷന്‍ ട്രിബ്യൂണല്‍ ഒരു ബൂത്തിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് അറിയിക്കുകയും ചെയ്തു. ഡപ്യൂട്ടി കമ്മീഷണര്‍ കൂടിയായ ഇലക്ഷന്‍ ഓഫിസര്‍ റീകൗണ്ടിങ്ങിന് ഉത്തരവിട്ടെങ്കിലും കുല്‍ദീപിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഇതു തള്ളുകയുമായിരുന്നു. ഇതോടെ മോഹിത് സുപ്രിംകോടതിയെ സമീപിച്ചു.

തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ ഇവിഎമ്മുകള്‍ രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും എല്ലാ ബൂത്തുകളിലെയും വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ആവശ്യപ്പെടുകയും ചെയ്തു. മോഹിത് കുമാറിന്റെ വിജയം അന്തിമമായി അംഗീകരിക്കാന്‍ ഇലക്ഷന്‍ ട്രിബ്യൂണലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

ALSO READ: കൊല്ലത്ത് ക്ഷേത്രത്തില്‍ പോയി വരവെ വയോധികയെ ബലാല്‍സംഗം ചെയ്തു; യുവാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക