21
Aug 2025
Mon
21 Aug 2025 Mon

കൊൽക്കത്ത: കൊൽക്കത്ത ഡെർബിയിൽ കരുത്തരായ മോഹൻ ബഗാൻ പുറത്ത് പോയതോടെ ഡ്യൂറണ്ട് കപ്പിൽ ഡയമണ്ട് ഹാർബർ എഫ്.സിയും ഈസ്റ്റ് ബംഗാളും സെമിയിൽ കടന്നു. ഇന്നലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡയമണ്ട് ഹാർബർ എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടായിരുന്നു ജംഷഡ്പുർ FC പുറത്തായത്.
കൊൽക്കത്തൻ ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച ശേഷം ആയിരുന്നു മോഹൻ ബഗാൻ കീഴടങ്ങിയത്.
ഇരു ടീമുകളും തുടക്കം മുതൽ അക്രമിച്ച് കളിച്ചെങ്കിലും മത്സരത്തിലെ ആദ്യ ഗോൾ നേടിയത് ഈസ്റ്റ് ബംഗാളായിരുന്നു. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ഈസ്റ്റ് ബംഗാൾ ജയിച്ചു കയറിയത്. മത്സരത്തിന്റെ 38ാം മിനുട്ടിൽ പെനാൽറ്റിയിൽനിന്നായിരുന്നു ഈസ്റ്റ് ബംഗാൾ ആദ്യ ഗോൾ നേടിയത്. ഈസ്റ്റ് ബംഗാൾ താരത്തെ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ദിമിക്ക് പിഴച്ചില്ല. സ്‌കോർ 1-0. ഒരു ഗോൾ നേടിയതോടെ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മുന്നേറ്റം കടുപ്പിച്ചു. എന്നാൽ ഈ സമയത്ത് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ മോഹൻ ബഗാൻ കഠിന ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. പിന്നീട് ഗോളൊന്നും പിറക്കാത്തതിനെ തുടർന്ന് ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു ബാക്കി രണ്ട് ഗോളുകളും വന്നത്. 52ാം മിനുട്ടിൽ ദിമിത്രിയോസ് താരത്തിന്റെയും ടീമിന്റെയും രണ്ടാം ഗോൾ ലക്ഷ്യത്തിലെത്തിച്ച് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ചു. രണ്ട് ഗോൾ വഴങ്ങിയതോടെ പൊരുതിക്കളിച്ചുകൊണ്ടിരുന്ന ബഗാൻ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. 68ാം മിനുട്ടിൽ അനിരുദ്ധ് ഥാപ്പയായിരുന്നു ബഗാന്റെ ആശ്വാസ ഗോൾ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം റൗത്കിമയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു  കൊൽക്കത്തൻ ശക്തരായ ഡയണ്ട് ഹാർബർ എഫ്സിയുടെ ജയം.
മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ റൗത്കിമയിലൂടെ ഡയമണ്ട്ഹാർബർ എഫ്.സി മുന്നിലെത്തി. ഒരു ഗോൾ വഴങ്ങിയതോടെ സമ്മർദത്തിലായ ജംഷഡ്പുരിന്റെ നീക്കങ്ങളെല്ലാം പിന്നീട് പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. സമനിലക്കായി ജംഷഡ്പുർ എഫ്.സി പൊരുതിക്കൊണ്ടിരിക്കുന്നതിനിടെ അവരുടെ വലയിൽ രണ്ടാം ഗോളും വീണു. 40ാം മിനുട്ടിൽ വീണ്ടും റൗത്കിമ തന്നെയായിരുന്നു ഡയമണ്ട് ഹാർബർ എഫ്.സിക്കായി ലക്ഷ്യം കണ്ടത്. രാത്രി ഏഴിന് നടന്ന രണ്ടാം മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ വീഴ്ത്തിയായിരുന്നു ഈസ്റ്റ് ബംഗാൾ സെമി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്ത്.

Durand Cup 2025: East Bengal edge out Mohun Bagan in quarter-finals