15
Aug 2025
Tue
15 Aug 2025 Tue
rahul mamkootathil

ഗുരുതര ലൈംഗികാധിക്ഷേപ ആരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധത്തിനുള്ള വഴികള്‍ തേടുന്നു. ആരോപണത്തിന്റെ ഏഴാം ദിവസമായ ഇന്നും വീട്ടില്‍ തന്നെ തുടരുന്ന രാഹുല്‍ തനിക്കെതിരേ ആരോപണമുന്നയിച്ചവരുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് രാഹുലും അടുത്ത സുഹൃത്തുക്കളും കരുതുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കു കൂടി പണി നല്‍കുന്ന വിധത്തിലുള്ള തന്ത്രങ്ങളാണ് രാഹുല്‍ മെനയുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഭാഗമായി കൃത്യമായി തെളിവുകള്‍ ശേഖരിക്കുന്നു എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞത്. ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാധ്യതയുണ്ട്.

ALSO READ: ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചു, സ്ത്രീധനത്തിന്റെ പേരില്‍ അക്രമം: മകളെ മടിയിലിരുത്തി തീക്കൊളുത്തി മരിച്ച് അധ്യാപിക

ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ആരോപണങ്ങള്‍ ഞായറാഴ്ച പ്രതിരോധിച്ചിരുന്നു. കൂടുതല്‍ തെളിവുകളുമായി അടുത്ത ദിവസം കാണും എന്ന് പറഞ്ഞെങ്കിലും ഇന്നലെ അതുണ്ടായില്ല. അതേസമയം, പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഗൂഢാലോചന നടത്തിയവരെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നാണ് രാഹുല്‍ ക്യാംപ് പറയുന്നത്.

രാഹുല്‍ നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കത്ത് നല്‍കും. കോണ്‍ഗ്രസിന്റെ ഊഴത്തില്‍ അവസരമുണ്ടാകില്ല. ഇതോടെ നിയമസഭയിലെ സീറ്റും മാറും. സ്വതന്ത്ര അംഗമെന്ന നിലയില്‍ പ്രസംഗത്തിന് 1 മിനിറ്റ് മാത്രമാണ് ലഭിക്കുക. കോണ്‍ഗ്രസ് വിപ്പും ബാധകമല്ല.

കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ ഇനി കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ല. സിപിഎമ്മും രാജി ആവശ്യം കൂടുതല്‍ ശക്തമാക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എംഎല്‍എ സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. സസ്പെന്‍ഷന് പുറമേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും രാഹുലിന് കോണ്‍ഗ്രസ് നല്‍കും. രാജി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും നടത്തുന്ന സമരങ്ങള്‍ അധിക ദിവസം തുടരില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിതത്വം പാലിക്കും.

കൂടുതല്‍ പരാതി വന്നാല്‍ മാത്രം പാര്‍ട്ടി തലത്തില്‍ ഇനി ചര്‍ച്ച മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും.

ALSO WATCH

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക