18
Sep 2025
Wed
18 Sep 2025 Wed
Lokah Chapter 1 Chandra enters 100 crore club

ഏഴാം ദിവസം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ഡൊമിനിക് അരുണ്‍ ചിത്രം സിനിമയായ ലോക. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’. ഏകദേശം മുപ്പത് കോടി ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂനിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
കല്യാണി പ്രിയദര്‍ശന്‍ ആണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. നസ് ലിന്‍, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റര്‍ ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷനല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് – റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ. സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആര്‍ഒ ശബരി.

ALSO READ: ലാഭം വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍