16
Sep 2025
Mon
16 Sep 2025 Mon
jerusalem shooting

കിഴക്കന്‍ ജറുസലേമിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ മുമ്പ് റമോട്ട് ജംഗ്ഷനില്‍ നടന്ന വെടിവെപ്പില്‍ ഏഴുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായേലിന്റെ പാരാമെഡിക് സര്‍വീസായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. കൂടാതെ, ചില്ല് തെറിച്ച് നിസ്സാര പരിക്കേറ്റ പലര്‍ക്കും സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെ ഒരു ഭീകരാക്രമണമായാണ് ഇസ്രായേലി പോലീസ് വിശേഷിപ്പിച്ചത്. വെടിവെപ്പ് ആരംഭിച്ച ഉടന്‍ രണ്ട് അക്രമികളെയും കൊലപ്പെടുത്തിയതായും അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഫലസ്തീന്‍കാരാണ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്ട്.

”മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ച്, നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഭീകരരെ നിഷ്‌ക്രിയരാക്കിയിട്ടുണ്ട്,” പോലീസ് പറഞ്ഞു. ”പോലീസ് പ്രവേശന വഴികള്‍ അടച്ചു, വലിയ സേന സംഭവസ്ഥലത്തേക്ക് എത്തുകയാണ്.”

ALSO READ: ഐഫോണ്‍ 17 സീരീസ് നാളെ പുറത്തിറങ്ങും; അലൂമിനിയം ബോഡി തിരിച്ചുവരുന്നു; ഇന്ത്യയില്‍ വിലയെത്ര?

തട്ടിക്കൂട്ടി നിര്‍മിച്ച കാര്‍ലോ സബ്‌മെഷീന്‍ ഗണ്ണുകളുമായി ഒരു ബസ്സിനകത്തേക്ക് കയറിയ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെസ്റ്റബാങ്കില്‍ അനധികൃത വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മിക്കുന്നവയാണ് ഇത്തരം തോക്കുകള്‍. മുമ്പും പല ആക്രമണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു.

ആക്രമണം നടത്തിയ രണ്ടുപേരെയും ഒരു സൈനികനും സിവിലിയനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ചാനല്‍ 12 റിപോര്‍ട്ട് ചെയ്തു.

എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈന്യവും പോലീസുമായി ചേര്‍ന്ന് സംയുക്ത വിലയിരുത്തല്‍ നടത്തുകയാണെന്ന് അവര്‍ അറിയിച്ചു. ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ സംഭവസ്ഥലത്തെത്തി.