വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ ഓഫിസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാര്‍ ആണ് പരാതിക്കാരിയെ ഫോണില്‍ വിളിക്കുന്നത്.
|
തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പരാതിക്കാരിയോട് പറയുന്നുണ്ട്. കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാര്‍ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. അതേസമയം, തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് പ്രതിയോട് പരാതിക്കാരി ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്രതി തിരികെ ഓഫിസിലെത്തി ജോലിയിലുണ്ടായിരുന്ന ജീവനക്കാരിയെ കയറിപ്പിടിക്കുകയായിരുന്നു. ഇയാളുടെ പിടിയില്‍ നിന്ന് കുതറി മാറി ജീവനക്കാരി പുറത്തേക്ക് ഓടുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് രതീഷ് കുമാറിനെ സുഗന്ധഗിരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ALSO READ: പീച്ചി കസ്റ്റഡി മര്‍ദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെന്‍ഷന്‍


