13
Sep 2025
Mon
13 Sep 2025 Mon
What Led To Stampede At Superstar Vijay's Rally

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ച സംഭവത്തില്‍ മരണം 41 ആയി. ചികിത്സയിലിരുന്ന കരുര്‍ സ്വദേശിനി സുഗുണയാണ് ഇന്നലെ രാത്രി മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, സംഭവത്തില്‍ വിജയ്‌നെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനൊപ്പം പാര്‍ട്ടിക്കെതിരായ കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയുമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേസ്. മുന്‍ എം.എല്‍.എയും ടി.വി.കെ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയിലെ രണ്ടാമനുമായ എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി നിര്‍മല്‍ കുമാര്‍, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകംഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുസേവകരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, പൊതുസ്വത്ത് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

കരൂര്‍ ദുരന്തത്തിന്റെ പേരില്‍ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ രണ്ടുഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികള്‍ക്കൊന്നും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഒന്ന്. ശനിയാഴ്ചത്തെ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളാണ് ഹര്‍ജിക്കാരന്‍. ടിവികെയുടെ രജിസ്‌ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹര്‍ജികളും കോടതി ഇന്നു പരിഗണിച്ചേക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടിവികെയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റാലിക്ക് പൊലിസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അനാവശ്യമായി ലാത്തിവീശിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടി.വി.കെ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് ആകെ 32 ലക്ഷം രൂപ ധനസഹായം ലഭിക്കും. ടി.വി.കെ 20 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റന്‍ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴകത്തെ നടുക്കിയ ദുരന്തമുണ്ടായത്. ചൂടും തിക്കുംതിരക്കും കാരണം ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 17 സ്ത്രീകളും 13 പുരുഷന്‍മാരും ഒമ്പത് കുട്ടികളുമാണ് മരിച്ചത്. ഇതില്‍ രണ്ടുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടും. 30 ഓളം പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

At Velusamypuram, where 40 people died in a stampede at actor-politician Vijay’s rally on Saturday night, the ground still tells a story, strewn with children’s sandals, broken grills, torn party scarves, and sunshades snapped under the weight of those who climbed over them.