കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറിഞ്ഞു. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
|
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ബിജുവും മാതാപിതാക്കളുമായിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.
പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചെറുകുന്നില്‍ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കൈയാങ്കളിയുമൊക്കെയുണ്ടായിരുന്നു.
ALSO READ: യുവാവിനെ കഴുത്തറുത്ത് കൊന്ന സഹോദരീ ഭർത്താവ് പിടിയിൽ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


