25
Oct 2025
Fri
25 Oct 2025 Fri
durga idol immersion

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ 13 പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ 10 പേരും കുട്ടികളാണ്. നിമജ്ജനത്തിന് വേണ്ടി പുറപ്പെട്ട ഖന്‍ദ്വ ജില്ലയിലെ അര്‍ദ്ല, ജമ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള 25 ഓളം പ്രദേശവാസികള്‍ സഞ്ചരിച്ച ട്രാക്ടര്‍ കായലില്‍ മറിഞ്ഞാണ് ഒരു അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. നിരവധിപ്പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്. സംഭവം അതീവ ദുഖകരമാണെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അടുത്ത ആശുപത്രികളിലായി ഉടന്‍ ചികിത്സ നല്‍കണമെന്നും മോഹന്‍ യാദവ് നിര്‍ദേശിച്ചു.

ALSO READ: ചുമമരുന്ന് കുടിച്ച രണ്ട് കുട്ടികള്‍ മരിച്ചു; സുരക്ഷിതമെന്നു കാണിക്കാന്‍ കുടിച്ചുകാണിച്ച ഡോക്ടര്‍ കുഴഞ്ഞുവീണു

ഉജ്ജൈയിനിന് അടുത്തുള്ള ഇന്‍ഗോറിയ പ്രദേശത്ത് ഭക്തരുമായി പോയിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ് രണ്ട് കുട്ടികള്‍ മരിച്ചത്. 12വയസുകാരന്‍ തുടരെ തുടരെ ഇഗ്‌നിഷ്യന്‍ ഓണ്‍ ചെയ്തതോടെ വാഹനം മുന്നോട്ട് കുതിക്കുകയും ചമ്പാല്‍ നദിയില്‍ വീഴുകയായിരുന്നു.

നദിയില്‍ 12 കുട്ടികള്‍ വീണെന്നും പ്രദേശവാസികള്‍ക്ക് 11 പേരെ മാത്രമേ പുറത്തെടുക്കാന്‍ സാധിച്ചുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. ഒരു കുട്ടിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പുറത്തെത്തിച്ചതില്‍ രണ്ട് കുട്ടികള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.