25
Oct 2025
Mon
25 Oct 2025 Mon
BJP leaders attacked in West Bengal

പ്രളയദുരിതാശ്വാസം വിലയിരുത്താനെത്തിയ ബിജെപി എംപിയെയും കൂട്ടരെയും കല്ലെറിഞ്ഞോടിച്ച് ജനം. പശ്ചിമബംഗാളിലാണ് സംഭവം. മാള്‍ഡ ഉത്തരയില്‍ നിന്നുള്ള ബിജെപി എംപി ഖഗന്‍ മുര്‍മുവിനും മറ്റു നേതാക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ജനം കല്ലെറിഞ്ഞോടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജല്‍പായ്പുരി ജില്ലയിലെ നഗ് രാകാട്ടയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നും എംപി. ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും സംഘത്തിലുണ്ടായിരുന്നു. ബിജെപി നേതാക്കളെത്തിയ വാഹനങ്ങളും ജനം തകര്‍ത്തു.

ALSO READ: കോളജ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു