ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ധ്വജ പ്രണാമം, ഗണപതി വട്ടം തുടങ്ങിയ വാക്കുകളും ഒഴിവാക്കണമെന്ന് ഷെയ്്ന്‍ നിഗം ചിത്രമായ ഹാല്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ്. നിര്‍ദേശങ്ങളെല്ലാം പാലിച്ചാലും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂ എന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. ഇതോടെ സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരേ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു.
|
സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും നായിക പര്‍ദ ധരിക്കുന്ന രംഗവും നീക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ലെന്നും നല്ലൊരു സന്ദേശം നല്‍കാനാണ് സിനിമയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്നും എന്നിട്ടും എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്നും പിന്നണിപ്രവര്‍ത്തകര്‍ പറയുന്നു.
സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല. മട്ടന്‍ ബിരിയാണിയാണ്. തങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. സിനിമയില്‍ നല്ല ബീഫ് ബിരിയാണി കിട്ടുന്ന ഇടമുണ്ടെന്നു കഥാപാത്രം പറയുന്നുണ്ടെന്നും സംവിധായകന്റെ തീരുമാനമല്ലേ എവിടെ എന്തു കഴിക്കണമെന്നു പറയുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
നേരത്തേ സുരേഷ് ഗോപി ചിത്രത്തിന്റെ പേരിലെ ജാനകിയെച്ചൊല്ലിയും സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ജാനകിക്ക് വി എന്ന ഇനീഷ്യല്‍ നല്‍കിയാണ് ഈ പ്രശ്‌നം തീര്‍ത്തത്.
ALSO READ: ഭാരതം മാറ്റിയാല്‍ മാത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; പേര് മാറ്റി ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’





