01
Oct 2025
Wed
01 Oct 2025 Wed
qatar world cup

Qatar world cup 2026 qualified ദോഹ: 2026 ലോകകപ്പിന് യോഗ്യത നേടി ഖത്തര്‍. ഇന്നലെ നടന്ന ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ടീം യോഗ്യത നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖത്തറിനായി ബൗലം ഖൂഖി, പെഡ്രോ മിഗ്വല്‍ എന്നിവര്‍ ഗോള്‍ നേടി. 49 -ാം മിനിറ്റില്‍ ബൗലം ഖൂഖിയാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. 74-ാം മിനിറ്റില്‍ പെഡ്രോയാണ് രണ്ടാം ഗോള്‍ നേടി. സുല്‍ത്താന്‍ അദ്ലാണ് യുഎഇയുടെ ആശ്വാസ ഗോള്‍ നേടിയത്. 88ാം മിനിറ്റില്‍ ഖത്തര്‍ താരം താരിഖ് സല്‍മാന് ചുവപ്പുകാര്‍ഡ് കണ്ടു. യുഎഇ മധ്യനിര താരം എറികിനെ ഫൗള്‍ ചെയ്തതിനാണ് കാര്‍ഡ്.

സമനില നേടിയാല്‍ പോലും യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാമായിരുന്നു. പക്ഷേ ഖത്തറിന് വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല. ഇതോടെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ അന്നാബികള്‍ ആര്‍ത്തിരമ്പി കളിച്ചു. 2026ല്‍ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

കഴിഞ്ഞ തവണ ആതിഥേയര്‍ എന്ന നിലയില്‍ ലോക കപ്പ് കളിച്ച ഖത്തര്‍, ഇക്കുറി യോഗ്യതാ റൗണ്ടില്‍ കൂടി കടന്നു കൂടിയെന്നത് ഖത്തര്‍ ഫുട്‌ബോളിനെ സംബനന്ധിച്ചിടത്തോളം പുതുചരിത്രമാണ്.