പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബ് വിലക്ക് നേരിടുകയും ക്ലാസിനു പുറത്തു നിര്‍ത്തപ്പെടുകയും ചെയ്ത വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മാറ്റും. വിദ്യാര്‍ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകള്‍ മാനസികമായി ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
ഹിജാബ് ധരിച്ച് സ്‌കൂളില്‍ ചെല്ലാന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടെങ്കിലും ഇതിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും താനായിട്ട് പ്രശ്‌നത്തിനില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സ്‌കൂളില്‍ കുട്ടിക്ക് അഡ്മിഷന്‍ എടുത്തപ്പോള്‍ ഹിജാബ് ധരിക്കാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ മകളെ അവിടെ ചേര്‍ക്കുമായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ശിരോവസ്ത്രം ധരിച്ചതിന് മകളെ ക്ലാസിനു പുറത്താക്കിയിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിരോവസ്ത്രം ധരിച്ച് മകള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അതേ പോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികള്‍ക്ക് ഭീതിയും ഭയമുമാണെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ഹിജാബ് വിലക്ക് ഇനി ഒരു സ്‌കൂളിലും ആവര്‍ത്തിക്കരുത്; കര്‍ശനമായി ഇടപെടുമെന്ന് മന്ത്രി ശിവന്‍ കുട്ടി



