04
Oct 2025
Sat
04 Oct 2025 Sat
Sabarimala gold theft case rodham jwellery

Sabarimala gold theft case ശബരിമലയില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി കവര്‍ച്ച ചെയ്ത സ്വര്‍ണം കണ്ടെത്തി. കര്‍ണാടകയിലെ ബെള്ളാരിയിലുള്ള ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കണ്ടെത്തിയതെന്നാണ് വിവരം. സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം തനിക്കു നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശബരിമലയില്‍നിന്നു കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെയാണ് ബെള്ളാരിയിലെത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി വില്‍പന നടത്തിയ സ്വര്‍ണം ബെള്ളാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ കയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലും ബെള്ളാരിയിലുമായി തെളിവെടുപ്പു നടത്തുകയായിരുന്നു. സ്വര്‍ണം വീണ്ടെടുത്തതോടെ ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കും.

ALSO READ: ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് നടി ദിവ്യ സുരേഷ്; കാര്‍ പിടിച്ചെടുത്തു

സ്വര്‍ണം വിറ്റതായി ഉണ്ണികൃഷ്ണന്‍ പോറ്റിയും വാങ്ങിയതായി ഗോവര്‍ധനും സമ്മതിച്ചിരുന്നു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്ത 109 ഗ്രാം സ്വര്‍ണ്ണവും വീണ്ടെടുക്കാനാണ് എസ്ഐടിയുടെ ശ്രമം. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകത്തിലെ മറ്റ് പലരില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങിയതായും എസ്ഐടി കണ്ടെത്തിയിരുന്നു. തന്റെ പക്കല്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പലപ്പോഴായി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വാങ്ങിയതായി ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു. സന്നിധാനത്തെ വാതിലിലും കട്ടിളയിലും പൂശാന്‍ സ്വര്‍ണം നല്‍കിയത് താനാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തന്റെ പേരിലുള്ള ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ഗോവര്‍ധന്‍ മൊഴി നല്‍കി.