22
Oct 2025
Tue
22 Oct 2025 Tue
man arrested for stealing gold and cash from rented room

കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആലപ്പുഴ സ്വദേശി എം എ സുദര്‍ശനന് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തില്‍ വെച്ചാണ് മര്‍ദ്ദനമേറ്റതെന്ന് പൊലീസ് കണ്ടെത്തി. സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദര്‍ശനന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ അഗതിമന്ദിരവുമായി ബന്ധപ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ സുദര്‍ശനന് ചികില്‍സ നല്‍കാന്‍ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതര്‍ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെയാണ് അഗതിമന്ദിരവുമായി ബന്ധപ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് തൃശൂര്‍ റൂറല്‍ എസ്പി നേരിട്ട് അന്വേഷണം നടത്തി. കൂനമ്മാവ് ഇവാഞ്ചലിക്കല്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരിക്കേറ്റ സുദര്‍ശന്‍. നിര്‍ണ്ണായക കണ്ടെത്തലിന്

കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരില്‍ യുവാവിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലാണ് ഇയാളെ കണ്ടെത്തിയത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി.

ചേര്‍ത്തല മുനീര്‍ വധക്കേസിലെ പ്രതിയാണ് സുദര്‍ശന്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. കേസില്‍ സുദര്‍ശന്റെ സഹോദരനും പ്രതിയാണ്. ഈ കേസിലെ പ്രതികാരമായിട്ടാകാം ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജന്‍ മുരുകന്‍ പറഞ്ഞിരുന്നു. സംഘപരിവാര പ്രവര്‍ത്തകനായ സുദര്‍ശന്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു.