അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന മുത്തശ്ശി അറസ്റ്റില്‍. ചെല്ലാനം ആറാട്ടുപുഴക്കടവില്‍ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയെ കൊലപ്പെടുത്തിയ കേസിലാണ് റൂത്തിന്റെ അമ്മ റോസി പിടിയിലായത്. കത്തി ഉപയോഗിച്ചായിരുന്നു റോസി കുഞ്ഞിന്റെ കഴുത്തറുത്തത്.
|
ആന്റണി-റൂത്ത് ദമ്പതികളുടെ മൂത്ത മകന്‍ ഡാനിയേലിന്റെ ജന്മദിനാഘോഷത്തിന്റെ ഒരുക്കം വീട്ടില്‍ നടക്കുന്നതിനിടെയായിരുന്നു റോസി ചെറുമകള്‍ ഡെല്‍നയെ കൊന്നത്. ദേഷ്യം വന്നതിനാല്‍ കൊന്നു എന്നാണ് ആശുപത്രിയില്‍ വച്ച് റോസി പോലീസിനു മൊഴി നല്‍കിയത്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് റോസി.
ബുധന്‍ രാവിലെ ഒമ്പതോടെ കുഞ്ഞിനെ കുളിപ്പിച്ച് റോസിക്കൊപ്പം കിടത്തിയ ശേഷം റൂത്ത് മറ്റ് പണികള്‍ ചെയ്ത് തിരിച്ചെത്തിയപ്പോഴാണ് കഴുത്ത് മുറിഞ്ഞ് ചോരയൊഴുകുന്ന കുഞ്ഞിനെ കണ്ടത്. അയല്‍ക്കാരെ വിളിച്ചുകൂട്ടി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴം ഉച്ചയ്ക്ക് സംസ്‌കരിക്കുകയും ചെയ്തു.
ALSO READ: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി ഹൃദയാഘാതം മൂലം മരിച്ചു





