15
Nov 2025
Sat
തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി. തിരുവനന്തപുരം കാര്‍പറേഷനിലെ തൃക്കണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയാണ് മരിച്ചത്. മാധ്യമസ്ഥാപനങ്ങളിലേക്ക് വാട്‌സ്ആപ്പിലൂടെ ആത്മഹത്യാകുറിപ്പ് അയച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്.
|
സീറ്റ് നിഷേധത്തിനു പിന്നില്‍ ബിജെപി നേതാക്കളാണെന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മണ്ണ് മാഫിയക്കാരനെയാണ് തൃക്കണാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നതെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനാല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





