പലപ്പോഴായി തന്റെ പണം ഊറ്റിയെടുത്ത കാമുകിയെ കൊന്നു കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ യുവാവ് പിടിയില്‍. 34കാരനായ മോനു സിങ് എന്ന മോനു സോളങ്കിയാണ് പിടിയിലായത്. ബസ് ഡ്രൈവറാണ് മോനു സിങ്. കാമുകിയായ പ്രീതി യാദവിനെ ബസ്സില്‍ വച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
|
വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് മോനു സിങ് എന്ന പോലീസ് പറഞ്ഞു. നവംബര്‍ അഞ്ചിനാണ് പ്രതി കാമുകിയെ വീട്ടിലെത്തി തന്റെ ബസ്സിലേക്കു കൂട്ടിക്കൊണ്ടുപോയത്. ഈ സമയം യുവതി അറിയാതെ അവരുടെ വീട്ടില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധവും ഇയാള്‍ എടുത്തുകൊണ്ടുവന്നിരുന്നു. ബസ്സിലിരുന്ന് ഇരുവരും ആഹാരം കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ കൊലപ്പെടുത്തുകയും തലയും കൈകളും വെട്ടിയെടുക്കുകയും ചെയ്തു.
മൃതദേഹഭാഗങ്ങള്‍ നോയിഡയിലെയും ഗാസിയാബാദിയിലെയും വിവിധ ഓടകളിലെറിഞ്ഞ് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. ഓടയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലെ ആഭരണങ്ങളാണ് ഇരയെ തിരിച്ചറിയാനും ഇതുവഴി അന്വേഷണം പ്രതിയിലെത്താനും പോലീസിനെ സഹായിച്ചത്. ബസ്സില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തെളിവുകളും പോലീസിനു ലഭിക്കുകയുണ്ടായി. തെളിവുകളടക്കമുള്ള മുന്നില്‍വച്ചുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. കാമുകി തന്നോട് നിരന്തരം പണം വാങ്ങിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
ALSO READ: കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു





