16
Nov 2025
Mon
16 Nov 2025 Mon
saudi umra pilgrims

മക്ക: ഉംറയ്ക്ക് പോയ തീര്‍ത്ഥാടകരുടെ ബസ്സ് മദീനയില്‍ അഗ്നിക്കിരയായി. 42 ഹൈദരാബാദ് സ്വദേശികള്‍ മരിച്ചു. മക്കയില്‍ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

43 പേരാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് വിവരം.

ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു ദുരന്തം. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക