04
Nov 2025
Mon
04 Nov 2025 Mon
hanan sha

കാസര്‍കോട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ കുഴഞ്ഞുവീഴുകയും വന്‍ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. സംഘാടക സമിതിയില്‍ പ്പെട്ട ഷഹ്‌സമാന്‍, നവാലുര്‍റഹ്‌മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം, ജുവൈദ് എന്നീ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

5000 പേരെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി തേടി സംഘാടകര്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, 3000 പേര്‍ക്ക് മാത്രമാണ് അനുമതി കിട്ടിയത്. ഇത് വകവയ്ക്കാതെയാണ് പതിനായിരത്തോളം പേരെ ടിക്കറ്റ് നല്‍കി അകത്ത് പ്രവേശിപ്പിച്ചത്.

ഇതിന് പുറമെ നൂറകണക്കിന് പേര്‍ പ്രവേശന കവാടത്തിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ നിയന്ത്രാണാതീതമായി. തിക്കും തിരക്കും മൂലം മുന്നിലെ പ്രധാന റോഡ് അടക്കം ഗതാഗതക്കുരുക്കിലാകുകയും ചെയ്തു.

ALSO READ: വിമാന ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയാലും 80 ശതമാനം തുക തിരികെ ലഭിക്കും; പുതിയ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയില്‍

ഇതേ തുടര്‍ന്ന് നഗരത്തിലടക്കം വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി തന്നെ വേദിയിലെത്തി പരിപാടി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീഴുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്ത 16 പേരാണ് ചികിത്സയിലുള്ളത്. ഇവര്‍ ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം തുടരുകയാണ്.

കാസര്‍കോട് ഫ്‌ലീ എക്‌സിബിഷന്റെ അവസാന ദിവസമാണ് ഹനാന്‍ ഷായുടെ സംഗീത പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചെറിയ ഗ്രൗണ്ടിലായിരുന്നു പരിപാടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ഓടി വീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.