04
Nov 2025
Mon
04 Nov 2025 Mon
KOTTAYAM MURDER

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശാണ് കൊല്ലപ്പെട്ടത്. കോട്ടയത്തെ മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍. മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തുമാണ് കസ്റ്റഡിയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ആണെന്ന് പ്രാഥമിക വിവരം. അഭിജിത്തും മരിച്ച ആദര്‍ശും ലഹരിക്കേസുകളിലെ പ്രതികളാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം നടന്നത്.

ALSO READ: ഹനാന്‍ ഷായുടെ പരിപാടിക്ക് അനുമതി 3000 പേര്‍ക്ക്; 10,000ലേറെ പേരെ അകത്ത് കയറ്റി; സംഘാടകര്‍ക്കെതിരേ കേസ്

പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ് മാണിക്കുന്നത്തുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്നമുണ്ടാക്കിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനില്‍കുമാറും മകന്‍ അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍കുമാറിനെയും മകനെയും കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.