17
Dec 2025
Mon
17 Dec 2025 Mon
Supreme court condemns police actions against CJP protest

കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു കാരണവശാലും മാറ്റിവെക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്#. കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ല. കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം എസ്‌ഐആര്‍ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വോട്ടര്‍ പട്ടിക പരിഷ്‌കരണവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം. 2020 ല്‍ തദ്ദേശ തിരഞ്ഞെടുപ്പും സ്പെഷ്യല്‍ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. സ്പെഷ്യല്‍ സമ്മറി റിവിഷനില്‍ എന്യുമറേഷന്‍ ഒഴികെ എസ്‌ഐആറില്‍ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. നിലവില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കാരണം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയില്‍ എത്തുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ജോലി സമ്മര്‍ദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാന്‍ ഒരു രേഖയുമില്ല. എസ്‌ഐആറിന് എതിരായ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ പിഴയോടെ തള്ളണമെന്നും കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക