22
Dec 2025
Fri
22 Dec 2025 Fri
rahul mamkootathil mla resignation

ബലാല്‍സംഗം, നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ജാമ്യം നിരസിക്കപ്പെട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഇനിയും രാജി വെച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുലുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ളവര്രും രാജി വേണമെന്ന ആവശ്യക്കാരാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുമോ?
രാജി വെക്കാതെ, പദവികളെ മുറുകെപ്പിടിക്കാന്‍ അവസാന നിമിഷം വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചിരുന്നു. പരാതി ഉയര്‍ന്ന ആദ്യഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെപ്പിക്കാന്‍ പാര്‍ട്ടിക്ക് കടുത്ത സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നിരുന്നു. പുതിയ ആരോപണങ്ങള്‍ വന്നതിനു ശേഷവും എംഎല്‍എ സ്ഥാനത്തു നിന്ന് രാജി വെക്കാന്‍ വിമുഖത കാണിച്ച രാഹുലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇനി ആവശ്യം എംഎല്‍എ പദവിയില്‍ നിന്ന് രാഹുലിന്റെ സ്വമേധയായുള്ള രാജിയാണ്. എംഎല്‍എ സ്ഥാനത്ത് തുടരണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടതെന്ന് കെസി വേണുഗോപാല്‍ പ്രതികരിക്കുന്നു. എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് കെസിപിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് എന്തു ചെയ്യാനാകും?

രാജ്യത്ത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വയം ഒരു എംഎല്‍എയെ നിയമസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് എംഎല്‍എയെ പുറത്താക്കാനോ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യത തേടാനോ മാത്രമേ കഴിയൂ. പാര്‍ട്ടി ആവശ്യപ്പെടുമ്പോള്‍ രാജിവയ്ക്കാന്‍ വിസമ്മതിക്കുന്നതു മൂലം ഒരിക്കലും എംഎല്‍എ സീറ്റ് നഷ്ടമാകില്ല.

സ്പീക്കര്‍ അംഗീകരിക്കുന്ന രാജിയിലൂടെയോ, കാലാവധി അവസാനിക്കലിലൂടെയോ മാത്രമേ ഒരു എംഎല്‍എക്ക് നിയമസഭാ സീറ്റ് നഷ്ടപ്പെടൂ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ തടസ്സമൊന്നുമില്ല. പുറത്താക്കപ്പെട്ട എംഎല്‍എ നിയമസഭയില്‍ ‘അണ്‍അറ്റാച്ച്ഡ് മെമ്പര്‍’ ആയി തുടരും. അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമത്തിന് ഇടപെടാനാകൂ.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചില്ലെങ്കില്‍ നിയമസഭാ സ്പീക്കര്‍ വഴി ഇടപെടുക എന്നതാണ് കോണ്‍ഗ്രസ്സിനു മുമ്പിലുള്ള പോംവഴി. അംഗത്തിന്റെ സ്വമേധയായുള്ള രാജിയില്ലാതെ സ്പീക്കര്‍ക്കും ഒന്നും ചെയ്യാനില്ല. രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പിന് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാകുമെന്ന് മാത്രം.