തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
|
ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റിന് പരാതി നല്കിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.
ബംഗളൂരുവില്‍ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന് പകരം കെപിസിസി അധ്യക്ഷന്‍ കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് തന്നെ ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ നിലപാട് സുപ്രധാനമാകും. ഈ കേസില്‍ അറസ്റ്റ് തടയാത്തതാണ് രാഹുല്‍ ഒളിവില്‍ തുടരാന്‍ കാരണം. അറസ്റ്റ് തടഞ്ഞാല്‍ രാഹുല്‍ പുറത്തവരുമെന്നാണ് പ്രതീക്ഷ.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടമൊരുക്കിയ രണ്ടുപേര്‍ പിടിയില്‍
ഒളിവില്‍ തുടരുന്ന രാഹുലിനെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘം ഇന്നലെ ബംഗളൂരുവിലേക്ക് പോയിരുന്നു. ഒളിവില്‍ തുടരുന്ന ഒരു എംഎല്‍എയെ കേരള പൊലീസിന് പിടിക്കാനാകാത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒളിവ് സങ്കേതങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ രാഹുല്‍ മുങ്ങുന്നത് അന്വേഷണ സംഘത്തില്‍ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്.
അതേസമയം രാഹുലിനെതിരെ രണ്ടാമത്തെ പരാതി നല്കിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ബംഗളൂരുവിലേക്ക് തിരിച്ച പുതിയ അന്വേഷണ സംഘത്തിനുണ്ട്.


